ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിലായ തന്ത്രി കണ്ഠര് രാജീവരുടെ വസതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയിൽ വാജിവാഹനം കണ്ടെടുത്തു. തന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു പരിശോധന നടന്നത്. കേസിൽ നിർണ്ണായക തെളിവായേക്കാവുന്ന ഈ വിഗ്രഹം പോലീസ് കോടതിയിൽ ഹാജരാക്കി.
സ്വർണ്ണപ്പണികളുമായി ബന്ധപ്പെട്ട് നടന്ന തിരിമറികളിൽ വാജിവാഹനത്തിനും പങ്കുണ്ടെന്ന സംശയത്തെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. തന്ത്രിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ വാജിവാഹനത്തിന്റെ പങ്ക് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
അറസ്റ്റിലായ തന്ത്രി നിലവിൽ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലാണ്. അദ്ദേഹം സുഖം പ്രാപിച്ച ശേഷം വിഗ്രഹം കടത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പുകൾ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കണ്ടെടുത്ത വിഗ്രഹം ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുമെന്നും ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികളിൽ കാണപ്പെട്ട കുറവ് ഇതുമായി ബന്ധപ്പെട്ടതാണോ എന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.













