വേദാന്ത ചെയർമാൻ്റെ മകൻ ഹൃദയാഘാതത്തിൽ മരിച്ചു; “എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനം”- വേദനയോടെ കുറിച്ച് അനിൽ അഗർവാൾ, അനുശോചിച്ച് മോദി

ന്യൂഡൽഹി: വേദാന്ത റിസോഴ്‌സസ് ചെയർമാൻ അനിൽ അഗർവാളിന്റെ മകൻ അഗ്നിവേശ് അഗർവാൾ (42) അന്തരിച്ചു. അമേരിക്കയിലെ സ്കീയിംഗ് അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് അദ്ദേഹം അന്തരിച്ചത്. “എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിവസം” എന്ന് കുറിച്ചുകൊണ്ടാണ് അനിൽ അഗർവാൾ തന്റെ മകന്റെ വിയോഗവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് . കഠിനാധ്വാനിയായ ഒരു സംരംഭകനായിരുന്നു അഗ്നിവേശ് എന്നും അദ്ദേഹം അനുസ്മരിച്ചു. അനിൽ അഗർവാളിന്റെയും കിരൺ അഗർവാളിന്റെയും മൂത്ത മകനായി 1976 ജൂൺ 3 ന് ബീഹാറിലെ പട്നയിലാണ് അദ്ദേഹം ജനിച്ചത്. പ്രിയ അഗർവാൾ ഹെബ്ബാർ അദ്ദേഹത്തിന്റെ സഹോദരിയാണ്.

വേദാന്ത ഗ്രൂപ്പിന്റെ ഭാഗമായ ഫുജിറ ഗോൾഡ് (Fujairah Gold) എന്ന കമ്പനിയുടെ ചെയർമാനായി അഗ്നിവേശ് അഗർവാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട് . ബിസിനസ്സിന് പുറമെ ഒരു സ്പോർട്സ് താരമായും സംഗീതജ്ഞനായും അഗ്നിവേശ് അഗർവാൾ അറിയപ്പെട്ടിരുന്നു. രാജസ്ഥാനിലെ അജ്മീറിലെ മായോ കോളേജിൽ പഠിച്ച അഗ്നിവേശ് പിന്നീട് ഫുജൈറ ഗോൾഡ് സ്ഥാപിച്ചു, വേദാന്ത ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ സിങ്കിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Vedanta chairman’s son dies of heart attack; “Darkest day of my life” – Anil Agarwal mourns

Also Read

More Stories from this section

family-dental
witywide