
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും സഞ്ചരിച്ച വിമാനം ന്യൂയോർക്കിലെ സ്റ്റുവർട്ട് എയർ നാഷണൽ ഗാർഡ് ബേസിൽ ഇറങ്ങി. അവിടെ നിന്ന് മാൻഹട്ടനിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോയി. ഹെലികോപ്റ്ററുകൾ മാൻഹട്ടനിലെ വെസ്റ്റ്സൈഡ് ഹെലിപോർട്ടിൽ ഇറങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഡുറോയെ ഇപ്പോൾ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിയുടെ ഓഫീസിലേക്ക് കൊണ്ടുപോകും.
അവിടെ നിന്ന്, ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്ക് കൊണ്ടുപോകും, അവിടെ അടുത്തയാഴ്ച മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ലഹരി മരുന്ന്, ആയുധ കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യും. അതുവരെ അവിടെ ജയിലിലായിരിക്കും.
ആ കുപ്രസിദ്ധ ജയിലിൽ, റാപ്പർ ആർ കെല്ലി, ജെഫ്രി എപ്‌സ്റ്റൈൻ്റെ പങ്കാളി ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ, സംഗീതജ്ഞൻ ഷോൺ “ഡിഡി” കോംബ്സ് എന്നിവരുൾപ്പെടെ നിരവധി ഉന്നതൽ ഉള്ള ജയിലിലാണ് അത്.
Venezuelan President Nicolas Maduro and his wife Cilia Flores brought in US













