തനിക്ക് ലഭിച്ച നൊബേൽ സമ്മാനം ട്രംപിന് കൈമാറിയത് ശരിതന്നെ, പക്ഷേ മരിയ മച്ചാഡോയെ ട്രംപും യുഎസും പിന്തുണയ്ക്കുമോ? ചോദ്യങ്ങൾ ഒരുപാട് ബാക്കി

വാഷിംഗ്ടൺ: വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സാഹചര്യങ്ങൾക്ക് മാറ്റിമില്ല. തനിക്ക് ലഭിച്ച നോബൽ സമാധാന പുരസ്കാരം പ്രസിഡന്റ് ട്രംപിന് സമ്മാനമായി നൽകിക്കൊണ്ടാണ് മച്ചാഡോ എത്തിയത് എന്നത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി. വെനസ്വേലയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിന് ട്രംപ് നൽകിയ പിന്തുണയ്ക്കുള്ള നന്ദിയായാണ് മെഡൽ കൈമാറിയതെന്ന് അവർ വ്യക്തമാക്കി. വെനസ്വേലയിലെ മുൻ ഭരണാധികാരി നിക്കോളാസ് മഡുറോയുടെ കടുത്ത വിമർശകയായ മച്ചാഡോയ്ക്ക് കഴിഞ്ഞ വർഷമാണ് നോബൽ സമ്മാനം ലഭിച്ചത്.

മഡുറോയ്ക്ക് ശേഷമുള്ള വെനസ്വേലയുടെ ഭാവി നേതൃത്വത്തിനായി അമേരിക്കയുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അപൂർവ്വ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. “സമാധാനപരമായ വെനസ്വേലയെ ഉറപ്പാക്കാൻ പ്രസിഡന്റ് ട്രംപ് സ്വീകരിച്ച നിർണ്ണായകമായ നടപടികൾക്കുള്ള വെനസ്വേലൻ ജനതയുടെ നന്ദി സൂചകം” എന്നെഴുതിയ സ്വർണ്ണ ഫ്രെയിം ചെയ്ത മെഡൽ ട്രംപിനൊപ്പം പിടിച്ചുനിൽക്കുന്ന ചിത്രം വൈറ്റ് ഹൗസ് പുറത്തുവിട്ടു. മരിയ തന്റെ നോബൽ സമ്മാനം എനിക്ക് സമ്മാനിച്ചുവെന്നും ഇത് പരസ്പര ബഹുമാനത്തിന്റെ അടയാളമാണെന്നും ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

എങ്കിലും, ഈ സന്ദർശനം മച്ചാഡോയ്ക്ക് വ്യക്തമായ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. മഡുറോയ്ക്ക് ശേഷമുള്ള ഭരണനേതൃത്വത്തിനായി രണ്ട് പ്രധാന വ്യക്തികളാണ് ഇപ്പോൾ രംഗത്തുള്ളത്. മഡുറോയുടെ മുൻ വൈസ് പ്രസിഡന്റായിരുന്ന ഡെൽസി റോഡ്രിഗസിനെയാണ് നിലവിൽ ട്രംപ് ആക്ടിംഗ് പ്രസിഡന്റായി നിശ്ചയിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപിന്റെ ബ്രാൻഡഡ് ബാഗുമായി വൈറ്റ് ഹൗസിൽ നിന്ന് മടങ്ങുന്ന മച്ചാഡോയുടെ ചിത്രങ്ങൾ പുറത്തുവന്നെങ്കിലും, അവരുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് വൈറ്റ് ഹൗസിൽ നിന്ന് വ്യക്തമായ ഔദ്യോഗിക പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല. അതേസമയം, നോബൽ മെഡലുകൾ മറ്റൊരാൾക്ക് പങ്കുവെക്കാനോ കൈമാറാനോ പാടില്ലെന്ന് ഓസ്‌ലോ ആസ്ഥാനമായുള്ള നോബൽ പീസ് സെന്റർ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide