
സാൻ ഫ്രാൻസിസ്കോ: പ്രമുഖ ഹോളിവുഡ് നടൻ ടോമി ലീ ജോൺസിന്റെ മകൾ വിക്ടോറിയ ജോൺസിനെ (34) സാൻ ഫ്രാൻസിസ്കോയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ജനുവരി 1 വ്യാഴാഴ്ച പുലർച്ചെയാണ് വിക്ടോറിയയെ സാൻ ഫ്രാൻസിസ്കോയിലെ ഫെയർമോണ്ട് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാദേശിക സമയം പുലർച്ചെ 3 മണിയോടെയായിരുന്നു ഹോട്ടലിൽ നിന്നും ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സാൻ ഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്മെന്റ് മരിച്ചയാൾ വിക്ടോറിയ ജോൺസ് ആണെന്ന് തിരിച്ചറിഞ്ഞത്. നിലവിൽ മരണകാരണം വ്യക്തമല്ല.
ടോമി ലീ ജോൺസിനും അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന കിംബർലി ക്ലോഗ്ലിക്കും 1991-ലാണ് മകൾ വിക്ടോറിയ ജോൺസ് ജനിച്ചത്.കുട്ടിക്കാലത്ത് തന്നെ പിതാവിൻ്റെ സിനിമകളിലൂടെ വിക്ടോറിയ അഭിനയരംഗത്തെത്തി. മെൻ ഇൻ ബ്ലാക്ക് II (2002), ദ ത്രീ ബറിയൽസ് ഓഫ് മെൽക്വിഡെസ് എസ്ട്രാഡ (2005) തുടങ്ങിയ ചിത്രങ്ങളിലും വൺ ട്രീ ഹിൽ എന്ന ടിവി പരമ്പരയിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
Victoria, daughter of famous Hollywood actor Tommy Lee Jones, found dead in San Francisco hotel












