റഷ്യ ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശനമില്ല, ഇന്ത്യക്ക് ബാധകമല്ല

വാഷിംഗ്ടൺ : റഷ്യ ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശന വിലക്ക്.ഈ നിയന്ത്രണ ങ്ങൾ ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുമെന്നുമെന്നു ട്രംപ് ഭരണകൂടം പുറത്തി റക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. 

റഷ്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, നൈജീരിയ, ബ്രസീൽ എന്നിവയുൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ള  വിസ പ്രോസസ്സിംഗ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൂർണ്ണമായും നിർത്തിവച്ചു. യുഎസിലേക്ക് വരാനുള്ള ആളുകളെ കൂടുതൽ  നിരീക്ഷി ക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന്  ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു .  ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങൾ അനിശ്ചിതമായി നിലനിൽക്കുമെന്നും പ്രതീക്ഷിക്കുന്നു.

വിസാ സ്ക്രീനിംഗും തുടർ  നടപടിക്രമ ങ്ങളും പുനഃപരിശോധിക്കും. പുതിയ സുരക്ഷാ നടപടിക്രമങ്ങൾ നിലവിൽ വരുന്നതുവരെ ഈ സസ്പെൻഷൻ നിലനിർത്താനുമാണ് തീരുമാനം

സൊമാലിയ, ഈജിപ്ത്, തായ്‌ലൻഡ്, യെമൻ എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ പൗരന്മാരുടെ പ്രവേശനം ട്രംപ് ഭരണകൂടം നിരോധിച്ചു. പ്രത്യേകിച്ച് സൊമാലിയ യുഎസ് അധികാരികളുടെ സൂക്ഷ്മ പരിശോധനയിലാണ്. 

നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ

അഫ്ഗാനിസ്ഥാൻ
അൽബേനിയ
അൾജീരിയ
ആന്റിഗ്വയും ബാർബുഡയും
അർമേനിയ
അസർബൈജാൻ
ബഹാമസ്
ബംഗ്ലാദേശ്
ബാർബഡോസ്
ബെലാറസ്
ബെലീസ്
ഭൂട്ടാൻ
ബോസ്നിയ
ബ്രസീൽ
ബർമ
കംബോഡിയ
കാമറൂൺ
കേപ് വെർഡെ
കൊളംബിയ
കോട്ട് ഡി ഐവറി
ക്യൂബ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
ഡൊമിനിക്ക
ഈജിപ്ത്
എറിട്രിയ
എത്യോപ്യ
ഫിജി
ഗാംബിയ
ജോർജിയ
ഘാന
ഗ്രനേഡ
ഗ്വാട്ടിമാല
ഗിനിയ
ഹെയ്തി
ഇറാൻ
ഇറാഖ്
ജമൈക്ക
ജോർദാൻ
കസാക്കിസ്ഥാൻ
കൊസോവോ
കുവൈറ്റ്
കിർഗിസ്ഥാൻ
ലാവോസ്
ലെബനൻ
ലൈബീരിയ
ലിബിയ
മാസിഡോണിയ
മോൾഡോവ
മംഗോളിയ
മോണ്ടിനെഗ്രോ
മൊറോക്കോ
നേപ്പാൾ
നിക്കരാഗ്വ
നൈജീരിയ
പാകിസ്ഥാൻ
റിപ്പബ്ലിക് ഓഫ് കോംഗോ
റഷ്യ
റുവാണ്ട
സെന്റ് കിറ്റ്സ് ആൻഡ് നെവിസ്
സെന്റ് ലൂസിയ
സെന്റ് വിൻസെന്റ് ആൻഡ് ദി ഗ്രനേഡൈൻസ്
സെനഗൽ
സിയറ ലിയോൺ
സൊമാലിയ
ദക്ഷിണ സുഡാൻ
സുഡാൻ
സിറിയ
ടാൻസാനിയ
തായ്‌ലൻഡ്
ടോഗോ
ടുണീഷ്യ
ഉഗാണ്ട
ഉറുഗ്വേ
ഉസ്ബെക്കിസ്ഥാൻ
യെമൻ

visa ban for 75 countries in US

More Stories from this section

family-dental
witywide