
ഷിക്കാഗോ: ഷിക്കാഗോയിൽ നിര്യാതയായ ചൂട്ടുവേലിൽ ചിന്നമ്മ ജോസഫിൻറെ ( 98 ) സംസ്ക്കാര ചടങ്ങുകൾ മാർച്ച് 2നും 3നും നടക്കും. കോട്ടയം എസ്എച്ച് മൗണ്ട് ചൂട്ടുവേലിൽ പരേതനായ ജോസഫിൻ്റെ ഭാര്യയാണ് ചിന്നമ്മ. വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമാണ്.
മാർച്ച് 2 തിങ്കളാഴ്‌ച വൈകുന്നേരം 5 മണി മുതൽ 8 മണി വരെ ഷിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ പൊതുദർശനം. 8 മണിക്ക് പ്രാർത്ഥനാശുശ്രൂഷകൾ ആരംഭിക്കും. മാർച്ച് 3 ന് ചൊവ്വാഴ്ച രാവിലെ 8 മുതൽ 10 മണിവരെ ഷിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ പൊതുദർശനം. തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥനാശുശ്രൂഷകൾക്കും ശേഷം നൈൽസ് മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ (8600 N Milwaukee Ave, Niles) സംസ്കാരം. തുടർന്ന് പള്ളിയിൽ വച്ച് പ്രത്യേക പ്രാർഥന.
മക്കൾ: പരേതനായ ജോയി ചൂട്ടുവേലിൽ, കുഞ്ഞൂഞ്ഞമ്മ ജേക്കബ് മണ്ണാർകാട്ടിൽ ( ഷിക്കാഗോ ), അമ്മാൾകുട്ടി ചാണ്ടി കൈപ്പാറേട്ട് ( ഷിക്കാഗോ), കുഞ്ഞുമോൻ ചൂട്ടുവേലിൽ ( ഷിക്കാഗോ ),മേഴ്‌സി റ്റോമി ചെമ്മാന്തറ ( ഷിക്കാഗോ ), സോഫി സുനിൽ വെട്ടത്തുകണ്ടത്തിൽ ( ഷിക്കാഗോ), സിബി ചൂട്ടുവേലിൽ ( ഷിക്കാഗോ ) .
മരുമക്കൾ : അന്നു പറഞ്ഞാട്ട്, ജേക്കബ് മണ്ണാർകാട്ടിൽ, ചാണ്ടി കൈപ്പാറേട്ട്, ഷേർളി മൂഴയിൽ, റ്റോമി ചെമ്മാന്തറ, സുനിൽ വെട്ടത്തുകണ്ടത്തിൽ, റ്റാനിയ പാറേട്ട് .
സഹോദരങ്ങൾ: സി.പി. ഫിലിപ്പ് ചാക്കച്ചേരിൽ, പരേതരായ മറിയാമ്മ മത്തായി കണ്ണോത്തറ, സി. പി. കോര ( കുഞ്ഞൂഞ്ഞ്), സി.പി. മാത്യു ( മാത്തുക്കുട്ടി ) .
Wake and Funeral Arrangements of Chinnamma Joseph Choottuvelil will be held on March 2 and 3 , who passed away in Chicago















