ഇറാനിൽ യുദ്ധം കടുക്കുന്നു: 140 സൈനികർക്ക് പരുക്കേറ്റതായി അമേരിക്ക; 8 പേരുടെ നില ഗുരുതരം

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ ഏകദേശം 140 യുഎസ് സൈനികർക്ക് പരിക്കേറ്റതായി പെൻ്റഗൺ അറിയിച്ചു. ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന പേരിൽ അമേരിക്ക സൈനിക നീക്കം ആരംഭിച്ച് ആദ്യ 10 ദിവസത്തിനുള്ളിലാണ് ഏകദേശം 140 യുഎസ് സൈനികർക്ക് പരിക്കേറ്റത്.

പരുക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും നില സാരമുള്ളതല്ല. ഇതിനകം 108 സൈനികർ സുഖം പ്രാപിച്ച് ജോലിയിൽ തിരിച്ചെത്തി. എട്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അവർക്ക് മികച്ച രീതിയിലുള്ള ചികിത്സ നൽകിവരികയാണെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ അറിയിച്ചു.

“ഈ പരിക്കുകളിൽ ബഹുഭൂരിപക്ഷവും നിസ്സാരമാണ്, 108 സൈനികർ ഇതിനകം ജോലിയിൽ തിരിച്ചെത്തിയിട്ടുണ്ട്,” ഷോൺ പാർനെൽ പ്രസ്താവനയിൽ പറഞ്ഞു. “എട്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റവരുടെ പട്ടികയിലുണ്ട്, അവർക്ക് ഉയർന്ന നിലവാരത്തിലുള്ള ചികിത്സ നൽകിവരുന്നു.”- അദ്ദേഹം വ്യക്തമാക്കി.

War in Iran intensifies: 140 soldiers injured, 8 in critical condition.

More Stories from this section

family-dental
witywide