ഇറാനുമായുള്ള യുദ്ധം: പരുക്കേറ്റ യു.എസ് സൈനികരുടെ എണ്ണം 290 കടന്നു; 13 മരണം, 10 പേരുടെ നില അതീവഗുരുതരം

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾക്കിടെ പരുക്കേറ്റ അമേരിക്കൻ സൈനികരുടെ എണ്ണത്തിൽ വൻ വർധനവ്. ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 290 യുഎസ് സൈനികർക്ക് പരിക്കേറ്റതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. കഴിഞ്ഞ ആഴ്ച ഇത് 200 ആയിരുന്നു.

പരിക്കേറ്റവരിൽ 255 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചു. എന്നാൽ 10 സൈനികരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരുടെ ജീവൻ അപകടത്തിലാണെന്ന് യുഎസ് ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് പ്രതികരിച്ചു. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ 13 യുഎസ് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളാണ് സൈനികർക്ക് പരിക്കേൽക്കാൻ പ്രധാന കാരണമെന്ന് ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. ആക്രമണം നടന്ന ഉടൻ പലരും ചികിത്സ തേടാത്തതിനാലാണ് പരിക്കേറ്റവരുടെ എണ്ണത്തിൽ ഇപ്പോൾ വർധനവ് രേഖപ്പെടുത്തുന്നതെന്നും സൈനിക വക്താവ് വ്യക്തമാക്കി. വരും ദിവസങ്ങളിലും ഈ കണക്കുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

ഫെബ്രുവരി 28-ന് ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിലൂടെ യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായി തുടരുകയാണ്. ഹോർമുസ് കടലിടുക്ക് അടച്ചതുൾപ്പെടെയുള്ള ഇറാൻ്റെ നീക്കങ്ങൾ ആഗോള എണ്ണവിപണിയെയും ബാധിച്ചിട്ടുണ്ട്. സമാധാന ചർച്ചകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും, ഇറാൻ അത് തള്ളിക്കളയുകയും മേഖലയിൽ ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കടുത്ത പോരാട്ടം തുടരുകയുമാണ്.

War with Iran: Number of US soldiers injured exceeds 290; 13 dead, 10 in critical condition

More Stories from this section

family-dental
witywide