ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തുനിന്ന് അതിൻ്റെ പ്രസിഡൻ്റിനെ ബന്ദിയാക്കി കടത്തി അമേരിക്കയിൽ കൊണ്ടു വന്ന് വിചാരണ കേന്ദ്രത്തിൽ അടക്കുക, ആ രാജ്യത്തെ ഭരണ നിയന്ത്രണം ഏറ്റെടുക്കുക. അതിന്റെ എണ്ണ ശേഖരം അമേരിക്കൻ കമ്പനികൾക്ക് യഥേഷ്ടം ഉപയോഗിക്കാം എന്ന് തുറന്ന് പ്രഖ്യാപിക്കുക. നിലനിൽക്കുന്ന ലോകക്രമത്തെ ആകെ മാറ്റിമറിച്ചുകൊണ്ട് യുഎസ് പ്രസിഡൻ്റ് നടത്തുന്ന ഇത്തരം അധിവേശത്തെ എന്ത് വിളിക്കണം ? അമേരിക്കക്ക് വെനസ്വേലയിൽ എന്താണ് ഇത്ര കാര്യം. അതിന് ഉത്തരം അമേരിക്കൻ പ്രസിഡൻ്റ് തന്നെ പറഞ്ഞു.
“ഭൂമിക്ക് അടിയിൽ നിന്ന് വലിയൊരു തുക ഞങ്ങൾ എടുക്കാൻ പോകുന്നു, അത് വെനസ്വേലയിലെയും യുഎസിലെയും ജനങ്ങൾക്ക് ലഭിക്കും”,വെനസ്വേലയിലെ എണ്ണ ശേഖരത്തെ ലക്ഷ്യം വച്ചുകൊണ്ട് പ്രസിഡൻ്റ് ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്. മഡുറോയെ പിടിച്ചത് ലോകത്തെ അറിയിച്ചുകൊണ്ട് ട്രംപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്. ലോകത്തെ ഏതാണ്ട് 17 ശതമാനം എണ്ണ ശേഖരം വനസ്വേലയിൽ ഉണ്ടെന്നാണ് കണക്ക്. എന്നാൽ അവർ എണ്ണ ഉൽപാദനം വളരെ കുറച്ചുമാത്രമേ നടത്തുന്നുള്ളു. അതിനു കാരണം അമേരിക്കയുടെ വലിയ ഉപരോധം തന്നെയാണ്. ചൈനയാണ് വെനസ്വേലയുടെ വലിയ ഉപഭോക്താവ്.
വെനിസ്വേലയിലേക്ക് യുഎസ് സൈനികരെ ആവശ്യമെങ്കിൽ വിന്യസിക്കുമെങ്ങും ട്രംപ് അറിയിച്ചിട്ടുണ്ട്. വെനസ്വേലയുമായുള്ള യുഎസിൻ്റെ പ3ശ്നം പെട്ടന്ന് തുടങ്ങിയതല്ല. ഹ്യുഗോ ഷാവേസിൻ്റെ കലത്തിനും മുന്നേ തുടങ്ങിയ എതിർപ്പാണ് ഈ രീതിയിൽ കലാശിച്ചത്. കുറേ നാളുകളായി കരീബിയൻ ദ്വീപുകളിൽ യുഎസ് കപ്പലുകൾ തമ്പ് അടിച്ചിരുന്നു. അന്നു തന്നെ മഡുറോയുടെ വിധി എന്തായിരിക്കും എന്ന് ലോകത്തിന് മനസ്സിലായിരുന്നു. മദുരോയെ കീഴടക്കാൻ ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ് എന്നു പേരിട്ട സൈനിക നടപടിക്കായി വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ വസതിയുടെ മാതൃക നിർമിച്ച് യുഎസിൻ്റെ ഡെൽറ്റ ഫോഴ്സ് മാസങ്ങളോളം പരിശീലനം നടത്തി. അതീവ സുരക്ഷക്കായി ഒരുക്കിയ ലോഹ വാതിലുകൾ തകർത്ത് അകത്തു കയറുന്നത് എങ്ങനെ എന്നു വരെ പരിശീലിച്ചു. ഓഗസ്റ്റ് മുതൽ അമേരിക്കൻ ചാര സംഘടനയായ സിഐഎ വെനസ്വേലയിൽ ഉണ്ടായിരുന്നു. മഡുറോയുടെ ദിന ചര്യ നീക്കങ്ങൾ എല്ലാം അവർ നിരീക്ഷിച്ചു മനസ്സിലാക്കി. ജനുവരി ഒന്ന് പുതുവർഷ ദിനത്തിൽ ഓപറേഷൻ നടപ്പാക്കാൻ ട്രംപ് അനുമതി നൽകിയെങ്കിലും ആകാശം മേഘാവൃതമായതിനാൽ ഓപറേഷൻ മാറ്റി. മൂന്നുദിനത്തിന് അപ്പുറം ശനിയാഴ്ച രാവിലെ ദൌത്യം നടപ്പാക്കി. ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള തൻ്റെ വസതിയിൽ ഇരുന്ന ട്രംപ് ഓപറേഷൻ തൽസമയം വീക്ഷിച്ചു. ഇറാൻ്റെ ആണവകേന്ദ്രത്തിൽ ബോംബിട്ടിപ്പോളും ട്രംപ് അത് തൽസമയം കണ്ടിരുന്നു.













