
വാഷിംഗ്ടൺ: മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഇറാൻ്റെ ‘പുതിയ സമ്മാനം’ എന്താണെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് വഴി തടസ്സമില്ലാതെ പത്ത് എണ്ണക്കപ്പലുകൾ കടത്തിവിടാൻ ഇറാൻ അനുമതി നൽകിയതിനെയാണ് ഒരു ‘സമ്മാനമായി’ കാണുന്നുവെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടന്ന ക്യാബിനറ്റ് യോഗത്തിൽ ട്രംപ് പറഞ്ഞത്.
“സമ്മാനമെന്നോണം ഈയാഴ്ച ഹോർമുസ് കടലിടുക്ക് വഴി ഇറാൻ 10 എണ്ണക്കപ്പലുകൾ കടത്തിവിട്ടു. ഇറാൻ ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് ഇതിലൂടെ വ്യക്തമാണ്. ഞങ്ങൾ ശരിയായ ആളുകളുമായാണ് ഡീൽ ചെയ്യുന്നതെന്നും ഇതു തെളിയിക്കുന്നു,” എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം എട്ട് കപ്പലുകൾ കടത്തിവിടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് രണ്ട് കപ്പലുകൾ കൂടി ഇതിൽ ഉൾപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. പാകിസ്താൻ പതാകയേന്തിയ കപ്പലുകൾക്കാണ് ഇറാൻ വഴി നൽകിയത്. ഇറാൻ്റെ ഈ നീക്കത്തെ പോസിറ്റീവായി കാണുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ സഹകരണത്തെത്തുടർന്ന്, ഇറാൻ്റെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണ നീക്കങ്ങൾ ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി അമേരിക്ക നീട്ടിവെച്ചിട്ടുണ്ട്. ഈ നീക്കം യുഎസ്-ഇറാൻ ബന്ധത്തിൽ പുതിയൊരു ചർച്ചാ സാധ്യതയ്ക്ക് വഴിതുറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
What is Iran’s gift, revealed Trump, optimistic about the move in Hormuz?















