കള്ളന്മാരും കാമഭ്രാന്തന്മാരും എഫ്.ബി.ഐയിലേക്ക്? യു.എസ് അന്വേഷണ ഏജൻസിയുടെ പുതിയ നിയമ പരിഷ്കാരത്തിന് പിന്നിലെ സത്യമെന്ത്?

വാഷിങ്‌ടൺ: യു.എസിലെ പ്രമുഖ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ. (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) തങ്ങളുടെ ജീവനക്കാരുടെ കടുത്ത നിയമന മാനദണ്ഡങ്ങളിൽ വൻ ഇളവുകൾ വരുത്തിയതായി റിപ്പോർട്ട്. മുൻകാലങ്ങളിൽ അപേക്ഷകരെ ഉടനടി അയോഗ്യരാക്കിയിരുന്ന ചില വ്യക്തിഗത പശ്ചാത്തലങ്ങളിലാണ് ഇപ്പോൾ ഇളവ് നൽകാൻ ഏജൻസി തയ്യാറായിരിക്കുന്നത്. മുൻപ് ലൈംഗികത്തൊഴിലാളികളെ സമീപിച്ചവരെയും, ജോലിസ്ഥലങ്ങളിൽ നിന്ന് പണമോ സാധനങ്ങളോ മോഷ്ടിക്കുകയോ, മൃഗരതി പോലുള്ള പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെടുകയോ ചെയ്തവർക്ക് നിബന്ധനകളോടെ ഇനി എഫ്.ബി.ഐ.യുടെ ഭാഗമാകാം. അമേരിക്കൻ മാധ്യമമായ സി.ബി.എസ്. ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ലൈംഗികത്തൊഴിലാളികളെ സമീപിക്കാത്തവർക്കും, ജീവിതത്തിൽ മൂന്ന് തവണയിൽ താഴെ മാത്രം ഇത്തരം സേവനങ്ങൾ തേടിയവർക്കും പുതിയ നിയമപ്രകാരം ഇളവ് ലഭിക്കും. ലൈംഗികവൃത്തി നിയമവിധേയമായ സ്ഥലങ്ങളിൽ വെച്ചായിരിക്കാം ചിലർ ഇവരെ സമീപിച്ചിട്ടുണ്ടാവുക എന്ന കാര്യവും ഏജൻസി കണക്കിലെടുക്കുന്നുണ്ട്. എന്നാൽ പൊതുജനസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം, ധനകാര്യം, നിയമം തുടങ്ങിയ ‘വിശ്വസ്ത പദവികളിൽ’ ഇരുന്നുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ഏർപ്പെട്ടവർക്ക് യാതൊരു ഇളവും ലഭിക്കില്ല. ഇവർക്ക് നേരിട്ട് അയോഗ്യത കൽപ്പിക്കും. സൈനിക വിഭാഗത്തിൽ ഉള്ളവർ ഈ പരിധിയിൽ വരുമോ എന്നതിൽ വ്യക്തതയില്ല.

തൊഴിലുടമയെ വഞ്ചിക്കുകയോ ജോലിസ്ഥലത്ത് നിന്ന് മോഷ്ടിക്കുകയോ ചെയ്ത പശ്ചാത്തലമുള്ളവർക്ക്, ആ സംഭവം നടന്നിട്ട് മൂന്ന് വർഷത്തിലേറെയായിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം. പ്രായപൂർത്തിയാകുന്നതിന് മുൻപ് (18 വയസ്സിന് താഴെ) മൃഗരതിയോ മൃഗങ്ങളോടുള്ള ക്രൂരതയോ കാട്ടിയ ചരിത്രമുള്ളവരെയും പ്രത്യേക നിബന്ധനകളോടെ ജോലിക്ക് പരിഗണിച്ചേക്കും.

അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ള ലൈംഗിക കുറ്റവാളികൾക്ക് ഏജൻസിയിൽ പ്രവേശനം നൽകുന്നു എന്ന വാർത്തകൾ എഫ്.ബി.ഐ. വക്താവ് നിഷേധിച്ചു. യു.എസ്. ഗവൺമെന്റിൽ അപേക്ഷകർക്കായി ഏറ്റവും ഉയർന്ന യോഗ്യതാ മാനദണ്ഡങ്ങൾ പുലർത്തുന്ന സ്ഥാപനമായി എഫ്.ബി.ഐ. തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുള്ള നിരവധി അപേക്ഷകരുടെ പോളിഗ്രാഫ് (കള്ളം കണ്ടെത്താനുള്ള പരിശോധന) ഫലങ്ങൾ, ചോദ്യങ്ങളുടെ സങ്കീർണ്ണത കാരണം അവരുടെ തെറ്റുകൂടാതെ തന്നെ നെഗറ്റീവ് ആയി വന്നിട്ടുണ്ടെന്നും, അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ഈ പരിഷ്കരണമെന്നും വക്താവ് കൂട്ടിച്ചേർത്തു.

What’s the truth behind the US investigative agency’s new law reform

More Stories from this section

family-dental
witywide