അമേരിക്കയിൽ എന്തുകൊണ്ടാണ് ഇത്രയധികം ചെറുപ്പക്കാർ വൻകുടൽ കാൻസർ വന്ന് മരിക്കുന്നത്?

അമേരിക്കയിലെ മധ്യവയസ്സുകാരിലും മുതിർന്നവരിലും കൂടുതലായി കണ്ടെത്തിയിരുന്ന വൻകുടൽ (കൊളോൺ–റെക്ടൽ) കാൻസർ ഇപ്പോൾ യുവാക്കളിലേക്കും വ്യാപിക്കുകയാണെന്ന് പഠനങ്ങൾ. കഴിഞ്ഞ മൂന്ന് ദശകത്തിനിടെ 20, 30, 40 വയസ്സുകാരിൽ ഈ രോഗനിർണയം ഗണ്യമായി വർധിച്ചിരിക്കുകയാണ്. മരണനിരക്കും ആശങ്കാജനകമായി ഉയരുകയാണ്. പുതിയ പഠനമനുസരിച്ച്, 50 വയസ്സിന് താഴെയുള്ള അമേരിക്കൻ പുരുഷന്മാരിൽ കാൻസർ മൂലമുള്ള മരണങ്ങളുടെ പ്രധാന കാരണം വൻകുടൽ കാൻസർ ആണ്. സ്ത്രീകളിൽ ഇത് രണ്ടാം സ്ഥാനത്താണ്.

“ഈ നിരക്കുകൾ ഇങ്ങനെ ഉയരുന്നത് അതീവ ആശങ്കാജനകമാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമായ മറുപടിയില്ല,” ന്യൂയോർക്കിലെ മെമോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിലെ ഗ്യാസ്ട്രോഇന്റസ്റ്റിനൽ ഓങ്കോളജിസ്റ്റ് ഡോ. ആൻഡ്രിയ സെർസെക് പറഞ്ഞു. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ (ACS) കണക്കുകൾ പ്രകാരം, 20 മുതൽ 39 വയസ്സ് വരെ പ്രായമുള്ളവരിൽ വൻകുടൽ കാൻസർ നിരക്ക് 1990കളുടെ മധ്യകാലം മുതൽ പ്രതിവർഷം ഏകദേശം രണ്ട് ശതമാനം വീതം ഉയരുകയാണ്. നിലവിൽ രോഗനിർണയം ലഭിക്കുന്നവരിൽ അഞ്ചിൽ ഒരാൾക്ക് 55 വയസ്സിന് താഴെയാണ്.

യുവ രോഗികളിൽ രണ്ടിലൊന്ന് ആളുകളും മൂന്നും നാലും ഘട്ടത്തിലാണ് ആശുപത്രിയിലെത്തുന്നത്. ഇത് ദുഖകരമായ യാഥാർത്ഥ്യമാണന്ന് ഹ്യൂസ്റ്റണിലെ എം.ഡി. ആൻഡേഴ്‌സൺ കാൻസർ സെന്ററിലെ സർജറി പ്രൊഫസർ ഡോ. വൈ. നാൻസി യൂ പറഞ്ഞു. ഈ മാസം ജാമ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ACS പഠനമനുസരിച്ച്, 2023ഓടെ 50 വയസ്സിന് താഴെയുള്ളവരിൽ കാൻസർ മരണങ്ങൾക്ക് പ്രധാന കാരണം വൻകുടൽ കാൻസറായി മാറി എന്നാണ്. 2005 മുതൽ 50 വയസ്സിന് താഴെയുള്ളവരിൽ കൊളോൺ–റെക്ടൽ കാൻസർ മരണങ്ങൾ പ്രതിവർഷം 1.1 ശതമാനം വീതം ഉയരുന്നതായും പഠനം വ്യക്തമാക്കുന്നു.

അതേസമയം, എന്തുകൊണ്ടാണ് യുവാക്കളിൽ രോഗം വർധിക്കുന്നതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഒരുപാട് പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളും മാംസാഹാരവും കൂടുതൽ ഉപയോഗിക്കുന്നതും, ഫൈബർ കുറഞ്ഞ ഭക്ഷണശീലങ്ങളും ഒരു കാരണമാകാമെന്നാണ് വിലയിരുത്തൽ. കുടലിലെ ബാക്ടീരിയ സമതുലിതാവസ്ഥ (ഗട്ട് മൈക്രോബയോം) തകരുന്നതും രോഗസാധ്യത ഉയർത്താമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയും വൻകുടൽ കാൻസറിന്റെ അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കുടുംബത്തിൽ ഈ രോഗചരിത്രം ഉള്ളവർക്കും ലിഞ്ച് സിൻഡ്രോം പോലുള്ള ജനിതക അവസ്ഥകൾ ഉള്ളവർക്കും കൂടുതൽ അപകടസാധ്യതയുണ്ട്. അൾസറേറ്റീവ് കൊളൈറ്റിസ്, ക്രോൺസ് രോഗം തുടങ്ങിയ ദീർഘകാല രോഗങ്ങളും അപകടം വർധിപ്പിക്കും.

2021ൽ യുഎസ് പ്രിവന്റീവ് സർവീസസ് ടാസ്‌ക് ഫോഴ്സ്, ശരാശരി അപകടസാധ്യതയുള്ളവർക്കുള്ള സ്ക്രീനിംഗ് പ്രായം 50ൽ നിന്ന് 45 ആയി കുറച്ചിരുന്നു. കുടുംബചരിത്രമുള്ളവർക്ക് 40 വയസ്സിലോ, കുടുംബാംഗത്തിന് രോഗം കണ്ടെത്തിയ പ്രായത്തിന് പത്ത് വർഷം മുൻപോ സ്ക്രീനിംഗ് ആരംഭിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. യുവാക്കളിൽ അപകടസാധ്യതയെക്കുറിച്ച് ബോധവൽക്കരണം വർധിപ്പിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ പറയുന്നു. മലവിസർജന ശീലങ്ങളിൽ സ്ഥിരമായ മാറ്റങ്ങൾ, മലത്തിൽ രക്തം, വയറുവേദന, കാരണം അറിയാത്ത ഭാരക്കുറവ്, അതിയായ ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഒറ്റ കാരണമല്ല ഇതിന് പിന്നിൽ. കാൻസർ സങ്കീർണമായ രോഗമാണ്. നിരവധി ഘടകങ്ങൾ ചേർന്നായിരിക്കും ഇതിന് കാരണമെന്നും ഡോ. വൈ. നാൻസി യൂ പറഞ്ഞു. ചെറിയ ലക്ഷണങ്ങൾ കണ്ടാൽ പോലും ഭയം സൃഷ്ടിക്കാനല്ല ലക്ഷ്യം. എന്നാൽ ലക്ഷണങ്ങളോടെ എത്തുന്നവരെ വേഗത്തിൽ പരിശോധനയിലേക്കും രോഗനിർണയത്തിലേക്കും എത്തിക്കേണ്ടതുണ്ടെന്നും ഡോ. യൂ കൂട്ടിച്ചേർത്തു.

Why are so many younger Americans getting and dying of colorectal cancer? Colorectal cancer was once viewed as being mostly diagnosed among middle-age and older adults, but that’s changing.

More Stories from this section

family-dental
witywide