അലക്സ് പ്രെറ്റി വധം: “അത് വെറും പച്ചക്കള്ളം”; ട്രംപ് ഭരണകൂടത്തെ തള്ളി മിനസോട്ട ഗവർണറും വീഡിയോ തെളിവുകളും

മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട അലക്സ് പ്രെറ്റി (37) എന്ന യുവാവ് ആയുധം കാട്ടി ഭീഷണിപ്പെടുത്തി എന്ന ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങൾ കടുത്ത പ്രതിസന്ധിയിൽ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ഭരണകൂടം പച്ചക്കള്ളമാണ് പറയുന്നതെന്ന് മിനസോട്ട ഗവർണർ ടിം വാൾസ് തുറന്നടിച്ചു. അലക്സ് പ്രെറ്റി ഏജന്റുമാരെ ആക്രമിക്കാൻ ശ്രമിച്ചു എന്നായിരുന്നു ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം ആദ്യം നൽകിയ വിശദീകരണം. എന്നാൽ മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ ഈ വാദത്തെ അടിമുടി തകർക്കുന്നതാണ്.

വെടിയേൽക്കുന്നതിന് മുൻപ് പ്രെറ്റി തന്റെ ഫോൺ ഉപയോഗിച്ച് ഏജന്റുമാരുടെ പ്രവർത്തനം പകർത്തിയതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഏജന്റുമാർ പ്രെറ്റിയെ കീഴ്പ്പെടുത്തുന്നതിനിടയിൽ ഒരാൾ അദ്ദേഹത്തിന്റെ അരയിൽ നിന്നും തോക്ക് എടുത്തുമാറ്റുകയും (അലക്സ് ലൈസൻസുള്ള തോക്ക് ഉടമയായിരുന്നു), അതിന് ശേഷം സെക്കൻഡുകൾക്കുള്ളിലാണ് ഏജന്റുമാർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തതെന്നും വ്യക്തമാണ്.

ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങളെ “അസംബന്ധം”എന്ന് വിളിച്ച ഗവർണർ ടിം വാൾസ്, മിനസോട്ടയിൽ വിന്യസിച്ചിരിക്കുന്ന ഫെഡറൽ ഏജന്റുമാരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. “നിങ്ങൾ കണ്ട കാഴ്ചകളെ വിശ്വസിക്കരുത് എന്നാണ് ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ (ട്രംപ്) നമ്മളോട് പറയുന്നത്. തന്റെ ജോലിയും ജീവിതവും രാജ്യത്തിനായി സമർപ്പിച്ച ഒരു നഴ്‌സിനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തെ ഭീകരവാദിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല,” ഗവർണർ പറഞ്ഞു. തെളിവുകൾ നശിപ്പിക്കരുത്
സംഭവത്തിൽ ഫെഡറൽ ഏജൻസികൾ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന മിനസോട്ട അറ്റോർണി ജനറൽ കീത്ത് എലിസന്റെ പരാതിയെത്തുടർന്ന് യുഎസ് ഡിസ്ട്രിക്റ്റ് കോടതി കർശനമായ ഉത്തരവ് പുറപ്പെടുവിച്ചു. വെടിവെയ്പ്പുമായി ബന്ധപ്പെട്ട ഒരു തെളിവും മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യരുതെന്ന് ജഡ്ജി എറിക് ടോസ്‌ട്രൂഡ് ഫെഡറൽ ഗവൺമെന്റിനോട് നിർദ്ദേശിച്ചു.

More Stories from this section

family-dental
witywide