ന്യൂയോർക്കിലെ നഴ്‌സുമാരുടെ സമരം ഉടൻ അവസാനിക്കുമോ? ശമ്പളവും ജോലിസ്ഥല സുരക്ഷയും സംബന്ധിച്ച് രണ്ട് പ്രധാന ആശുപത്രികളിൽ താൽക്കാലിക ധാരണ

ന്യൂയോർക്ക്: ചരിത്രത്തിൽ ഇടംനേടിയ ന്യൂയോർക്കിലെ നഴ്‌സുമാരുടെ സമരം ഉടൻ അവസാനിക്കുമെന്ന സൂചന. ശമ്പളവും ജോലിസ്ഥല സുരക്ഷയും സംബന്ധിച്ച് രണ്ട് പ്രധാന ആശുപത്രികളിൽ താൽക്കാലിക ധാരണയിലെത്തിയതായി റിപ്പോർട്ടുണ്ട്.
ഏകദേശം ഒരു മാസത്തോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് ന്യൂയോർക്ക് സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളായ മോണ്ടിഫിയോർ , മൗണ്ട് സിനായ് എന്നിവിടങ്ങളിലെ നഴ്‌സുമാർ മാനേജ്‌മെന്റുമായി താൽക്കാലിക ധാരണയിലെത്തിയത്. പതിറ്റാണ്ടുകൾക്കിടയിൽ നഗരം കണ്ട ഏറ്റവും വലിയ നഴ്‌സിംഗ് സമരത്തിന് ഇതോടെ അന്ത്യമായേക്കും.

ജനുവരി 12-ന് ആരംഭിച്ച ഈ സമരത്തിൽ ഏകദേശം 15,000 നഴ്‌സുമാരാണ് പങ്കെടുത്തത്. സുരക്ഷിതമായ സ്റ്റാഫിംഗ് സൗകര്യം, മെച്ചപ്പെട്ട ശമ്പളം, ജോലിസ്ഥലത്തെ ശക്തമായ സംരക്ഷണം എന്നിവയായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങൾ. മൂന്ന് വർഷത്തേക്കുള്ള ഈ പുതിയ കരാറുകൾ മോണ്ടിഫിയോർ, മൗണ്ട് സിനായ് ഹോസ്പിറ്റൽ, മൗണ്ട് സിനായ് മോണിംഗ്സൈഡ് ആൻഡ് വെസ്റ്റ് എന്നിവിടങ്ങളിലെ നഴ്‌സുമാർ വോട്ടിംഗിലൂടെ അംഗീകരിക്കേണ്ടതുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ, ശനിയാഴ്ചയോടെ നഴ്‌സുമാർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാം. ഏകദേശം 10,500 നഴ്‌സുമാരെ ഈ പുതിയ കരാർ ബാധിക്കും. നിലവിൽ ‘ന്യൂയോർക്ക്-പ്രസ്ബൈറ്റീരിയൻ’ ആശുപത്രിയിൽ മാത്രമാണ് ചർച്ചകൾ തുടരുന്നത്.

കരാറിലെ പ്രധാന നിബന്ധനകൾ:
ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷൻ (NYSNA) വ്യക്തമാക്കിയ കരാറിലെ പ്രധാന കാര്യങ്ങൾ ഇവയാണ്.

> മൂന്ന് വർഷത്തിനുള്ളിൽ ശമ്പളത്തിൽ 12 ശതമാനത്തിലധികം വർദ്ധനവ്.

> രോഗീ പരിചരണം മെച്ചപ്പെടുത്തുന്നതിനും ജോലിഭാരം കുറയ്ക്കുന്നതിനുമായി കൂടുതൽ നഴ്‌സുമാരെ നിയമിക്കും.

> നിലവിലുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ അധിക ചിലവുകൾ ഇല്ലാതെ തന്നെ തുടരും.

>അക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം ശക്തമാക്കും.

> കുടിയേറ്റക്കാരായ നഴ്‌സുമാർക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട നഴ്‌സുമാർക്കും രോഗികൾക്കും പ്രത്യേക പരിരക്ഷ ഉറപ്പാക്കും.

> നഴ്‌സിംഗ് തീരുമാനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത്തരമൊരു നിബന്ധന കരാറിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്.

വിജയമെന്ന് യൂണിയൻ
“നാല് ആഴ്ചയോളം, കഠിനമായ മഞ്ഞിലും തണുപ്പിലും 15,000-ത്തോളം NYSNA അംഗങ്ങൾ രോഗീ പരിചരണത്തിനായി ഉറച്ചുനിന്നു,” – NYSNA പ്രസിഡൻ്റ് നാൻസി ഹേഗൻസ് പറഞ്ഞു. “അർഹമായ കരാറുകൾ നേടിയെടുത്ത ആത്മവിശ്വാസത്തോടെ നഴ്‌സുമാർ ഇപ്പോൾ തിരികെ ജോലിയിലേക്ക് മടങ്ങുകയാണ്.”

അതേസമയം, സമരകാലയളവിൽ താൽക്കാലിക നഴ്‌സുമാരെ നിയമിച്ചും ചില ശസ്ത്രക്രിയകൾ മാറ്റിവെച്ചും രോഗീ പരിചരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോയതായി ആശുപത്രി അധികൃതറും പറയുന്നു.

Will the New York nurses’ strike end soon? Two major hospitals reach tentative agreement on pay and workplace safety

Also Read

More Stories from this section

family-dental
witywide