200 മില്യൺ ഡോളറിൻ്റെ അത്യാഡംബര വസതി സ്വന്തമാക്കാൻ സക്കർബർഗ്, ‘ബില്യണയർ ബങ്കറിൽ’ ജെഫ് ബെസോസും ഇവാൻക ട്രംപുമടക്കം അയൽക്കാർ; പ്രൈവറ്റ് പൊലീസും അതീവ സുരക്ഷയുമുള്ള ഇവിടം കോടീശ്വരന്മാർക്ക് ‘സേഫ്’

മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്ന് മിയാമിയിലെ പ്രശസ്തമായ ‘ബില്യണയർ ബങ്കർ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രീക്ക് ഐലൻഡിൽ ഏകദേശം 200 മില്യൺ ഡോളർ വരെ വിലമതിക്കുന്ന ഒരു അത്യാഡംബര വസതി വാങ്ങുന്നതായി റിപ്പോർട്ട്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഇവിടെയാണ് താമസിക്കുന്നത്. 2023-ൽ ഫ്ലോറിഡയിലേക്ക് താമസം മാറിയ ബെസോസ്, ഇന്ത്യൻ ക്രീക്ക് ഐലൻഡിൽ ഇതിനകം തന്നെ മൂന്ന് വസ്‌തുക്കൾ സ്വന്തമാക്കിയിട്ടുണ്ട്. ടോം ബ്രാഡി, ട്രംപിൻ്റെ മകൾ ഇവാൻക ട്രംപ്, മരുമകൻ ജാരെഡ് കുഷ്നർ തുടങ്ങിയ പ്രമുഖരും ഇവിടെയാണ് താമസിക്കുന്നത്.

മിയാമി ബീച്ചിന് സമീപമുള്ള ഈ 300 ഏക്കർ കൃത്രിമ ദ്വീപ് അതീവ സുരക്ഷാ സംവിധാനങ്ങളാൽ പ്രസിദ്ധമാണ്. ദ്വീപിലേക്ക് പ്രവേശിക്കാൻ ഒരു പാലം മാത്രമാണുള്ളത്, അവിടെ 24 മണിക്കൂറും സായുധരായ ഗാർഡുകളുടെ കാവലുണ്ട്. കൂടാതെ, കരയിലും കടലിലും ആകാശത്തും നിരീക്ഷണം നടത്തുന്ന സ്വന്തമായി ഒരു പ്രൈവറ്റ് പൊലീസ് സേനയും ഈ വില്ലേജിനുണ്ട്.

ഏകദേശം 300 ഏക്കർ വിസ്തൃതിയുള്ള ഈ ദ്വീപിൽ ആകെ 41 റെസിഡൻഷ്യൽ പ്ലോട്ടുകൾ മാത്രമാണുള്ളത്. ഇവയെല്ലാം കടൽത്തീരത്തോട് ചേർന്നുള്ള വിശാലമായ മാളികകളാണ്. ദ്വീപിൻ്റെ മധ്യഭാഗത്തായി പ്രശസ്തമായ ഇന്ത്യൻ ക്രീക്ക് കൺട്രി ക്ലബ്ബും 18 ഹോളുകളുള്ള ഒരു ഗോൾഫ് കോഴ്സുമുണ്ട്. ഇവിടെയുള്ള വീടുകളുടെ വില ഏകദേശം 60 മില്യൺ ഡോളർ മുതൽ തുടങ്ങുന്നു, ചില വസതികൾ 200 മില്യൺ ഡോളറിന് മുകളിൽ വരെ വിൽക്കപ്പെടുന്നു. 2020-ലെ സെൻസസ് പ്രകാരം ഇവിടെയുള്ള ജനസംഖ്യ വെറും 84 മാത്രമായിരുന്നു.

ഇന്ത്യൻ ക്രീക്ക് ഐലൻഡ് ‘ബില്യണയർ ബങ്കർ’ എന്നറിയപ്പെടുന്നത് അവിടുത്തെ ഭൂഗർഭ അറകൾ കൊണ്ടല്ല, മറിച്ച് ആ ദ്വീപിന്റെ അസാധാരണമായ സുരക്ഷാ സംവിധാനങ്ങൾ കാരണമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികൾക്ക് പൂർണ്ണമായ സ്വകാര്യതയും സുരക്ഷയും നൽകുന്ന ഒരു “കോട്ട” പോലെ ഈ ദ്വീപ് പ്രവർത്തിക്കുന്നതിനാലാണ് ഇതിന് ‘ബില്യണയർ ബങ്കർ’ എന്ന പേര് ലഭിച്ചത്.

Zuckerberg to buy $200 million luxury home, neighbors including Jeff Bezos and Ivanka Trump in ‘Billionaire Bunker’

More Stories from this section

family-dental
witywide