Tag: Book Release

സോണിയ ഗാന്ധിയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും; പെൻഗ്വിൻ പിന്മാറിയതിലെ വിവാദങ്ങൾക്കിടെ റിലീസ് നവംബർ 10-ന്
സോണിയ ഗാന്ധിയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും; പെൻഗ്വിൻ പിന്മാറിയതിലെ വിവാദങ്ങൾക്കിടെ റിലീസ് നവംബർ 10-ന്

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പാർട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ ഏറെ....

‘വിശ്വാസത്തിൻ്റെ ഏഴു വാതിലുകള്‍’ പ്രകാശനം നിര്‍വഹിച്ചു
‘വിശ്വാസത്തിൻ്റെ ഏഴു വാതിലുകള്‍’ പ്രകാശനം നിര്‍വഹിച്ചു

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തിൻ്റെ പാദമുദ്രകള്‍ തിരുശേഷിപ്പായി തലയുയര്‍ത്തി നില്‍ക്കുന്ന വഴികളിലൂടെ ഡോ. ജോര്‍ജ്....

ഡോ. ബേബി സാമിൻ്റെ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു
ഡോ. ബേബി സാമിൻ്റെ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്:  അമേരിക്കയിലും ഗൾഫ് മേഖലയിലും ധാരാളം അറിയപ്പെടുന്ന പ്രഭാഷകനും, എഴുത്തുകാരനും, സാമൂഹിക സംരംഭകനും, മാനവികതാ വക്താവും, ഗവേഷകനുമായ ഡോ. ബേബി സാം സാമുവേലിന്റെ ഏറ്റവും പുതിയ രചനയായ “എന്നിലെ നിന്നിലേക്ക്”  എന്ന പുസ്തകം ന്യൂയോർക്കിലും കൊച്ചിയിലും പ്രകാശനം ചെയ്തു.  മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഏറ്റവും അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രോപ്പൊലീത്താ, സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറി  ന്യൂയോർക്കിൽ ജൂലൈ അവസാന വാരം  പ്രകാശനകർമ്മം  നിർവ്വഹിച്ചു. ആഗസ്റ്റ് 9ന് എറണാകുളം താവു കംപാഷൻ ഹബ്ബിൽ നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത എഴുത്തുകാരനും ചിന്തകനും “അഞ്ചപ്പം ചാരിറ്റബിൾ ട്രസ്‌റ്റ്” സ്ഥാപകനുമായ ഫാദർ ബോബി ജോസ് കട്ടിക്കാട്ട്  ആലുവാ യൂ. സി. കോളേജ് പ്രിൻസിപ്പാൾ ഡോ. മിനി ആലീസിന്  പുസ്‌തകത്തിന്റെ ഒരു കോപ്പി നൽകി കേരളത്തിലും പുസ്തകം പ്രകാശനം ചെയ്തു.  ഈ പുസ്‌തകത്തിന്റെ പ്രസാധകരായ കാർനെ ബുക്‌സിന്റെ മാനേജിങ് ഡയറക്ടർ അലക്‌സ് കുരുവിളയും കൊച്ചിയിലെ പ്രസ്തുത ചടങ്ങിൽ സന്നിഹിതനായിരുന്നു. ഓരോ മനുഷ്യനും ദൈവം വിവിധതരം കഴിവുകളാണ് നൽകിയിരിക്കുന്നത്. മനുഷ്യൻ അവന്റെ കഴിവുകൾ വ്യത്യസ്തമായ അളവുകളിലാണ് വിനിയോഗിക്കുന്നത്. പലരും അവരവർക്ക് ലഭിച്ചിരിക്കുന്ന താലന്തുകളുടെ മാഹാത്മ്യം നേരായവിധം മനസ്സിലാക്കുകയോ അവ മറ്റുള്ളവർക്ക് പ്രയോജനപ്രദമായ രീതിയിൽ പരമാവധി ഉപയോഗിക്കുവാൻ തയ്യാറാവുകയോ ചെയ്യാറില്ല എന്നതാണ് യാഥാർഥ്യം. ബൈബിളിൽ യേശു പറഞ്ഞ  പത്തു താലന്ത് നല്കിയവന്റെ ഉപമയിലൂടെ  കൂടുതൽ നല്കപ്പെട്ടവനിൽ നിന്നും ദൈവം കൂടുതൽ ഫലം പ്രതീക്ഷിക്കുന്നു എന്നതാണ് സാരം.  അങ്ങനെയുള്ള മനുഷ്യന്റെ ഉള്ളിലെ അനന്ത സാധ്യതകളെ വരച്ചുകാട്ടുന്ന അഗാധമായ ചിന്തകൾ നൽകുന്ന രചനയാണ് “എന്നിലെ നിന്നിലേക്ക്” എന്ന പുസ്തകം. അവനവനിൽ തന്നെ കണ്ടെത്തി പൂർത്തിയാക്കേണ്ടതായ ധാരാളം ഉത്തരവാദിത്വങ്ങളെ തിരിച്ചറിയുന്നതിന് പ്രചോദനം ലഭിക്കുന്ന അറിവുകളുടെ കലവറയാണ് ഇത് പുസ്‌തകത്തിന്റെ എഴുത്തുകാരൻ  തന്റെ പച്ചയായ ജീവിതത്തിൽ പിന്നിട്ട വഴികളിൽ നിന്നും തന്റെ ഒപ്പം സഞ്ചരിച്ചവരിൽ നിന്നും നേരിട്ടറിഞ്ഞ അനുഭവ യാഥാർഥ്യങ്ങളാണ് പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നത്. അതിനാൽ തന്നെ പുസ്തകം വെറും സൈദ്ധാന്തിക അറിവിന്റെ പ്രതിഫലനമല്ല, മറിച്ച് സ്വന്തം ജീവിതാനുഭവങ്ങളിൽ  നിന്നും അടർത്തിയെടുത്ത വലിയ നേർചിത്രങ്ങളെ ആദ്ധ്യാൽമിക ചിന്തകളുടെ നിറക്കൂട്ടുകളിൽ ചാലിച്ച് പുസ്‌തകപ്പാളികളിലൂടെ മനോഹര ചിത്രമായി സമ്മാനിച്ചിരിക്കുകയാണ്. ജീവിതത്തിലെ വളർച്ചയും തകർച്ചയും സന്തോഷങ്ങളും ആഘാതങ്ങളും സാഹചര്യങ്ങളും വെല്ലുവിളികളും എല്ലാം നമുക്ക് ഓരോ  ജീവിതാനുഭവമാണ്  നൽകുന്നത്. അത്തരം അനുഭവങ്ങൾ ഡോ. ബേബി സാം തന്റെ  വിശ്വാസ ജീവിതവുമായി താരതമ്യം ചെയ്‌ത്‌ ആല്മീയ ധ്യാനവിചിന്തനത്തിലൂടെ ലഭിച്ച ഉൾക്കാഴ്ചയിയിൽനിന്നും രചിച്ചതാണ് “എന്നിലെ നിന്നിലേക്ക്” എന്ന ഈ മഹത്തായ ഗ്രന്ഥം. ലളിതമായ ഭാഷയിൽ രചിച്ച ഏവരും വായിച്ചറിഞ്ഞിരിക്കേണ്ട ജീവിത സത്യങ്ങൾ....

ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന ചരിത്രനോവൽ പ്രകാശനം ചെയ്തു
ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന ചരിത്രനോവൽ പ്രകാശനം ചെയ്തു

ജയ്സൺ മാത്യു കണ്ണൂർ: മൂന്നു മതങ്ങളും ഇത്രയധികം സഹജീവിതം നടത്തുന്ന സഹിഷ്ണുതയുള്ള സമൂഹമായി....

”ഡോ.എം.വി.പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍”: പുസ്തക  പ്രകാശനം ജനുവരി 3 ശനിയാഴ്ച്ച തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍
”ഡോ.എം.വി.പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍”: പുസ്തക  പ്രകാശനം ജനുവരി 3 ശനിയാഴ്ച്ച തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍

ജോർജ് തുമ്പയിൽ ന്യൂയോർക്: അമേരിക്കയിലെ  ക്യാൻസർ ചികിത്സാ രംഗത്തെ  മഹാമേരു, തിരക്കിനിടയിലും എഴുത്തും വായനയും....

സാംസി കൊടുമണ്ണിൻ്റെ ‘ ക്രൈം ഇൻ 1619’ ലാനാ സമ്മേളനത്തിൽ പ്രകാശനം ചെയ്തു
സാംസി കൊടുമണ്ണിൻ്റെ ‘ ക്രൈം ഇൻ 1619’ ലാനാ സമ്മേളനത്തിൽ പ്രകാശനം ചെയ്തു

സുപ്രസിദ്ധ സാഹിത്യകാരൻ സാംസി കൊടുമണ്ണിന്റെ ക്രൈം ഇൻ 1619 (അടിമക്കണ്ണിന്റെ നാൾവഴികൾ) ഡാളസിൽ....

ഡോ. ശ്രീകുമാര്‍ മേനോൻ്റെ പുസ്തകം ‘ലഹരി; മിഠായിയും ചോക്ലേറ്റും അല്ല’ പ്രകാശനം ചെയ്തു, ലഹരിനിര്‍മ്മാര്‍ജന ബോധവത്കരണത്തിന് സാധ്യമായതെല്ലാം ചെയ്യും: ഗവര്‍ണര്‍
ഡോ. ശ്രീകുമാര്‍ മേനോൻ്റെ പുസ്തകം ‘ലഹരി; മിഠായിയും ചോക്ലേറ്റും അല്ല’ പ്രകാശനം ചെയ്തു, ലഹരിനിര്‍മ്മാര്‍ജന ബോധവത്കരണത്തിന് സാധ്യമായതെല്ലാം ചെയ്യും: ഗവര്‍ണര്‍

തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്നത് അഭിമാനകരമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.....

പ്രവാസിയുടെ നേരും നോവും; പുസ്തകം പ്രകാശനം ചെയ്തു
പ്രവാസിയുടെ നേരും നോവും; പുസ്തകം പ്രകാശനം ചെയ്തു

ന്യൂയോർക്ക്: കോരസൺ വർഗീസിന്റെ പ്രവാസിയുടെ നേരും നോവും എന്ന പുസ്തകം മുൻ അംബാസഡർ....

ഡോ. അഡ്വ. മാത്യു വൈരമൺ എഴുതിയ ‘ആത്മീയ കാല്പാടുകൾ’ പ്രകാശനം ചെയ്തു
ഡോ. അഡ്വ. മാത്യു വൈരമൺ എഴുതിയ ‘ആത്മീയ കാല്പാടുകൾ’ പ്രകാശനം ചെയ്തു

ഹൂസ്റ്റൺ: ഡോ. അഡ്വ. മാത്യു വൈരമൺ എഴുതിയ ആത്മീയ കാല്പാടുകൾ എന്ന പത്തുപേരുടെ....