USA News

ആവേശമായി മലയാളം ഗ്ലോബൽ വോയിസ് 56 ചീട്ടുകളി: സന്തോഷ്-ബാബു- ബേബി സഖ്യം (ന്യൂഹൈഡ് പാർക്) വിജയിച്ചു
ആവേശമായി മലയാളം ഗ്ലോബൽ വോയിസ് 56 ചീട്ടുകളി: സന്തോഷ്-ബാബു- ബേബി സഖ്യം (ന്യൂഹൈഡ് പാർക്) വിജയിച്ചു

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ കഴിഞ്ഞ ദിവസം നടത്തപ്പെട്ട മലയാളം ഗ്ലോബൽ വോയിസ് 56 – 28 ചീട്ടുകളികൾ വളരെ ആവേശകരമായി പര്യവസാനിച്ചു. ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമമായ മലയാളം ഗ്ലോബൽ വോയിസ് പത്രാധിപർ കേരളാ സെന്ററുമായി സഹകരിച്ച് രാവിലെ എട്ടു മുതൽ ആവേശോജ്ജ്വലമായി നടത്തപ്പെട്ട ചീട്ടുകളി മത്സരം രാത്രി പതിനൊന്ന് മണിയുടെയാണ് അവസാനിച്ചത്. ന്യൂയോർക്കിലെ വിവിധ സ്ഥലങ്ങളിൽ നിന്നും, ഫിലാഡൽഫിയ, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, ഡെലവെർ, വാഷിംഗ്‌ടൺ ഡി.സി. എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഇരുപതോളം ടീമുകളാണ് വാശിയേറിയ കളികളിൽ മാറ്റുരച്ചത്.   56 ചീട്ടുകളി മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ  ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്കിലെ സന്തോഷ് മാനുംകൽ, ബാബു മാനുംകൽ, ബേബി കോളങ്ങയിൽ സഖ്യത്തിന് ന്യൂയോർക്കിലെ പ്രമുഖ സി.പി.എ  എബ്രഹാം ഫിലിപ്പ് സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും  എബ്രഹാം ഹിലിപ്പ് തന്നെ വിജയികൾക്ക് സമ്മാനിച്ചു. രണ്ടാം  സമ്മാനം  കരസ്ഥമാക്കിയ  ന്യൂ ജേഴ്‌സി ടീം അംഗങ്ങളായ ജോസഫ് ചാമക്കാലായിൽ, ശ്രീകുമാർ മേനോൻ, സന്തോഷ് ജോർജ് എന്നിവർക്ക്  ഗ്ലോബൽ വോയിസ് എഡിറ്റോറിയൽ ബോർഡ് അംഗമായ മാത്യുക്കുട്ടി ഈശോ  ട്രോഫിയും  ക്യാഷ് അവാർഡും സമ്മാനിച്ചു. വാഷിംഗ്‌ടൺ ഡി.സി.യിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത ബിനോയ് ശങ്കരത്ത്, അരുൺ സുരേന്ദ്രനാഥ്, ഗോപകുമാർ ടീം മൂന്നാം സമ്മാനവും ന്യൂജേഴ്സിയിൽ നിന്നും പങ്കെടുത്ത ബിജു അപ്പൻ, ജോസ് വർക്കി, ബിജു ചക്കുപുരക്കൽ എന്ന ടീം നാലാം സമ്മനവും കരസ്ഥമാക്കി. മൂന്നാം സമ്മനമായ ട്രോഫിയും ക്യാഷ് അവാർഡും കേരളാ സെന്റർ പ്രസിഡൻറ്  അലക്സ് എസ്തപ്പാനും നാലാം സമ്മാനമായ ട്രോഫിയും ക്യാഷ് അവാർഡും മലയാളം ഗ്ലോബൽ വോയിസ് ചീഫ് എഡിറ്റർ ഫിലിപ്പ് മഠത്തിലും വിജയികൾക്ക് സമ്മാനിച്ചു. ഒന്നാം സമ്മാനമായ എവർ റോളിങ്ങ് ട്രോഫി സി.പി.എ  എബ്രഹാം ഫിലിപ്പും മറ്റ് ട്രോഫികളെല്ലാം യുവ സംരംഭകനും കുട്ടനാടൻ-സന്തൂർ റസ്റ്റോറന്റ് പാർട്ണറുമായ ഫെബിൻ സൈമനുമാണ് സ്പോൺസർ ചെയ്തത്.      ഉച്ചക്ക് ശേഷം ആരംഭിച്ച 28 മത്സരവും ധാരാളം ടീമുകളുടെ പങ്കാളിത്തത്താൽ ശ്രേദ്ധേയമായി. വളരെ അച്ചടക്കത്തോടും ക്രമീകൃതമായും നടത്തപ്പെട്ട മത്സരങ്ങൾ ഫോമാ ന്യൂയോർക്ക്  മെട്രോ റീജിയൺ ട്രഷററും ന്യൂയോർക്കിലെ പ്രശസ്ത വോളീബോൾ താരവുമായ ബിഞ്ചു ജോൺ, ഫോമാ മെട്രോ റീജിയൺ സെക്രട്ടറി ബോബി (ജോഷ്വ), ബിസിനസ്സ് സംരംഭകനും മലയാളം ഗ്ലോബൽ വോയിസ് അഡ്വൈസറുമായ ജെയിംസ് പിറവം തുടങ്ങിയവരുടെ മുഖ്യ മേൽനോട്ടത്തിലാണ് നിയന്ത്രിക്കപ്പെട്ടത്. 28 ചീട്ടുകളികളിൽ ഒന്നാം സമ്മാനാർഹരായ പീറ്റർ ജോസഫ്, സിബി മാത്യു, ബെന്നി ജേക്കബ് സഖ്യത്തിന് രാജ് ഓട്ടോ പുഷ്പരാജൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും രാജ് ഓട്ടോ സാരഥി രാജേഷ് പുഷ്പരാജൻ സമ്മാനിച്ചു.....

യുഎസ് പൗരന്മാര്‍ക്ക് 100 രാജ്യങ്ങളിലേക്കു വിളിക്കാം, 20 ജിബി ഹൈ സ്പീഡ് ഡേറ്റ… ‘ ട്രംപിന്റെ സ്വന്തം ഫോണ്‍’ വരുന്നു
യുഎസ് പൗരന്മാര്‍ക്ക് 100 രാജ്യങ്ങളിലേക്കു വിളിക്കാം, 20 ജിബി ഹൈ സ്പീഡ് ഡേറ്റ… ‘ ട്രംപിന്റെ സ്വന്തം ഫോണ്‍’ വരുന്നു

ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ ഒരു മൊബൈല്‍ ഫോണ്‍....

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മുംബൈയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍;  കൊല്‍ക്കത്തയില്‍ വിശദ പരിശോധന, ടേക്ക് ഓഫ് വൈകി
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മുംബൈയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; കൊല്‍ക്കത്തയില്‍ വിശദ പരിശോധന, ടേക്ക് ഓഫ് വൈകി

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാര്‍ തുടര്‍ക്കഥയാകുന്നു. ഒടുവിലായി സാന്‍ഫ്രാന്‍സിസ്‌കോയില്‍....

നിയമവിരുദ്ധമായ കൂട്ട കുടിയേറ്റം വെച്ചുപൊറുപ്പിക്കില്ല ; വിസ നിയന്ത്രണങ്ങളുമായി യുഎസ്
നിയമവിരുദ്ധമായ കൂട്ട കുടിയേറ്റം വെച്ചുപൊറുപ്പിക്കില്ല ; വിസ നിയന്ത്രണങ്ങളുമായി യുഎസ്

ന്യൂഡല്‍ഹി: യുഎസിലേക്കു നിയമവിരുദ്ധമായ കൂട്ട കുടിയേറ്റത്തിന് സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി യുഎസ്....

‘യു.എസിന് വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിക്കാന്‍ കഴിയുമെങ്കില്‍, അത് വളരെ നന്നാകും’- ഇസ്രയേല്‍ – ഇറാന്‍ യുദ്ധത്തില്‍ ഫ്രഞ്ച് പ്രസിഡന്റ്
‘യു.എസിന് വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിക്കാന്‍ കഴിയുമെങ്കില്‍, അത് വളരെ നന്നാകും’- ഇസ്രയേല്‍ – ഇറാന്‍ യുദ്ധത്തില്‍ ഫ്രഞ്ച് പ്രസിഡന്റ്

ഒട്ടാവ: ഇസ്രയേലും ഇറാനും തമ്മിലുള്ള മാരകമായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ്....

ഇസ്രയേല്‍ പ്രതീക്ഷിക്കാത്ത ‘പണി’; വ്യോമ പ്രതിരോധ സംവിധാനങ്ങളെ ‘തമ്മിലടിപ്പിച്ച്’ ഇറാന്‍ !
ഇസ്രയേല്‍ പ്രതീക്ഷിക്കാത്ത ‘പണി’; വ്യോമ പ്രതിരോധ സംവിധാനങ്ങളെ ‘തമ്മിലടിപ്പിച്ച്’ ഇറാന്‍ !

ന്യൂഡല്‍ഹി: ഇസ്രയേലിന്റെ കരുത്തുറ്റ ആകാശ പ്രതിരോധ സംവിധാനത്തെ സാക്ഷാല്‍ ട്രംപുപോലും പുകഴ്ത്തിയിട്ടുണ്ട്. എന്നാല്‍,....

എയര്‍ ഇന്ത്യ വിമാന ദുരന്തം : അന്വേഷണം ആരംഭിച്ച് ബോയിങ് വിദഗ്ദ്ധരടക്കമുള്ള യുഎസ് സംഘം
എയര്‍ ഇന്ത്യ വിമാന ദുരന്തം : അന്വേഷണം ആരംഭിച്ച് ബോയിങ് വിദഗ്ദ്ധരടക്കമുള്ള യുഎസ് സംഘം

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാന ദുരന്തം അന്വേഷിക്കാന്‍ ബോയിങ് വിദഗ്ദ്ധരടക്കമുള്ള സംഘം ഇന്ത്യയിലെത്തി.....

‘ഞാന്‍ തിരിച്ചെത്തുമ്പോഴേക്കും തയ്യാറായിരിക്കണം’ ദേശീയ സുരക്ഷാ കൗണ്‍സിലിന് ട്രംപിന്റെ നിര്‍ദേശം
‘ഞാന്‍ തിരിച്ചെത്തുമ്പോഴേക്കും തയ്യാറായിരിക്കണം’ ദേശീയ സുരക്ഷാ കൗണ്‍സിലിന് ട്രംപിന്റെ നിര്‍ദേശം

വാഷിംഗ്ടണ്‍ : ജി7 ഉച്ചകോടിയില്‍ നിന്ന് അടിയന്തരമായി യുഎസിലേക്ക് ട്രംപ് മടങ്ങുന്നതിനു പിന്നില്‍....

ആക്‌സിയം 4 ബഹിരാകാശ ദൗത്യം ഇനിയും വൈകും, ചരിത്ര നിമിഷത്തിലേക്ക് കണ്ണുംനട്ട് ഇന്ത്യ കാത്തിരിക്കുന്നു
ആക്‌സിയം 4 ബഹിരാകാശ ദൗത്യം ഇനിയും വൈകും, ചരിത്ര നിമിഷത്തിലേക്ക് കണ്ണുംനട്ട് ഇന്ത്യ കാത്തിരിക്കുന്നു

ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല അടക്കം നാല്....