വാഷിംഗ്ണിൽ ‘ഡേർട്ടി ബോംബ്’ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നുവെന്ന സിഎൻഎൻ റിപ്പോർട്ട് തള്ളി ടെഹ്‌റാൻ; അടിസ്ഥാനരഹിതമായ പ്രചാരണമെന്ന് വിദേശകാര്യ മന്ത്രാലയം

ടെഹ്‌റാൻ: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ രാസവസ്തുക്കൾ അടങ്ങിയ ‘ഡേർട്ടി ബോംബ്’ ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നുവെന്ന സി.എൻ.എൻ വാർത്താ റിപ്പോർട്ട് ഇറാൻ ചൊവ്വാഴ്ച പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇത്തരം വാർത്തകൾ തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) ഇറാൻ വക്താവ് അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ഇറാനെതിരെ ആക്രമണത്തിന് തുടക്കമിട്ടവർ തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനായി മാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പടച്ചുവിടുകയാണെന്ന് ബഗായ് ആരോപിച്ചു.

‘ന്യൂയോർക്ക് ടൈംസ് അടുത്തിടെ പ്രസിദ്ധീകരിച്ച അവകാശവാദങ്ങളും, സി.എൻ.എൻ പ്രചരിപ്പിക്കുന്ന ‘ഡേർട്ടി ബോംബ്’ കഥകളും ഇത്തരം വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അമേരിക്കൻ തലസ്ഥാനത്തിന് നേരെ ആക്രമണ ഭീഷണിയുണ്ടെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകളും അതിന്മേലുള്ള ഇറാന്റെ ശക്തമായ പ്രതികരണവും പുറത്തുവരുന്നത്.

Also Read

More Stories from this section

family-dental
witywide