കാനഡയില്‍ ലഹരി മരുന്നു വ്യാപാരിയെ കുത്തിക്കൊന്നു; രണ്ടു സിഖുകാര്‍ക്കു ജയില്‍ ശിക്ഷ

കാനഡയില്‍ ലഹരി മരുന്നു വ്യാപാരിയെ കൊന്ന കേസില്‍ രണ്ടു സിഖുകാര്‍ക്കു ജയില്‍ ശിക്ഷ.സറെ നഗരത്തിലെ വോളിയില്‍ ലഹരി മരുന്നു വ്യാപാരം നടത്തിയിരുന്ന ആന്‍ഡ്രൂ ബാള്‍ഡ്വി(30)നെ കൊലപ്പെടുത്തിയ കേസില്‍ 24 വയസുള്ള സിഖ് മത വിശ്വാസികളായ ജഗ്പാല്‍ സിംഗ് ഹോത്തി, ജസ്മാന്‍ സിംഗ് ബസ്രന്‍ എന്നിവര്‍ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മണ്‍രൂപ് ഹായറുടെ വിചാരണ നടന്നിട്ടില്ല. കഴിഞ്ഞ നവംബര്‍ 11 നാണു ആന്‍ഡ്രൂ ബാള്‍ഡ്വിന്‍ കുത്തേറ്റു മരിച്ചത്.

ബാള്‍ഡ്വിനു 90 സെക്കന്‍ഡില്‍ ആറു കുത്തേറ്റതായി പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകം ചുമത്തി ജഗ്പാല്‍ സിംഗ് ഹോത്തിയെ അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് അയാളുടെ കൂട്ടാളി ജസ്മാന്‍ സിംഗ് ബസ്രനെ അറസ്റ്റ് ചെയ്തത്. ഹോത്തിക്കു പ്രവിശ്യാ സുപ്രീം കോടതി മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയതായി കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബസ്രന് 18 മാസത്തെ വീട്ടു തടങ്കലും.