സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; സംസ്ഥാന കൗണ്‍സില്‍ നാളെ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ തുടരും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം. എക്‌സിക്യൂട്ടീവില്‍ മറ്റ് പേരുകളൊന്നും നിര്‍ദ്ദേശിക്കപ്പെടാത്തതിനെത്തുടര്‍ന്നാണ് ബിനോയ് വിശ്വം തന്നെ തുടരാമെന്ന തീരുമാനത്തിലെത്തിയത്. നാളെത്തെ സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കുന്നതോടെ സിപിഐ സംസ്ഥാന സെക്രട്ടറിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കും.

കാനം രാജേന്ദ്രന്റെ വിയോഗത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തെ സിപിഐയുടെ താത്ക്കാലിക സെക്രട്ടറിയാക്കിയത്. ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി സംസ്ഥാന എക്‌സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്നും 28 ന് ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ എക്‌സിക്യൂട്ടീവ് തീരുമാനത്തിന് അന്തിമ അംഗീകാരം നല്‍കുമെന്നും ഡി. രാജ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കിയതില്‍ എതിര്‍പ്പുള്ള നിരവധി നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നതാണ് വാസ്തവം. ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തതില്‍ സിപിഐയില്‍ അസ്വാരസ്യങ്ങളുയര്‍ന്നിരുന്നു. കീഴ്വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്നും, ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യവും മുതിര്‍ന്ന നേതാവായ കെ ഇ ഇസ്മയില്‍ മുന്നോട്ട് വെച്ചിരുന്നു.

More Stories from this section

family-dental
witywide