ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് മാറ്റം, പി എസ് പ്രശാന്തിന് കാലാവധി നീട്ടില്ല, എ സമ്പത്ത് പരിഗണനയിൽ

തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടില്ലെന്ന് സിപിഐഎം നേതൃത്വം തീരുമാനിച്ചു. സ്വർണപ്പാളി വിവാദവും മറ്റ് പ്രശ്നങ്ങളും പശ്ചാത്തലത്തിൽ നിലവിലെ ഭരണസമിതിയെ മാറ്റി പുതിയ നേതൃത്വത്തെ നിയമിക്കാനാണ് തീരുമാനം. മുൻ എംപി എ സമ്പത്തിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കെ രാധാകൃഷ്ണൻ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പിഎ ആയിരുന്നു സമ്പത്ത്.

സിപിഐ പ്രതിനിധിയായി വിളപ്പിൽ രാധാകൃഷ്ണനെ നിയമിക്കാനും പരിഗണനയുണ്ട്. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും തിരുവനന്തപുരം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമാണ് അദ്ദേഹം. അടുത്ത മന്ത്രിസഭാ യോഗത്തിൽ പുതിയ ഭരണസമിതിയെ തീരുമാനിക്കും. നിലവിലെ സമിതിയുടെ അവസാന യോഗം നവംബർ 11ന് ചേരും.

രണ്ട് ദിവസം മുമ്പ് വരെ ഓർഡിനൻസ് ഇറക്കി ഭരണസമിതിയെ ഒരു വർഷം കൂടി നിലനിർത്താനായിരുന്നു സർക്കാരിന്റെയും സിപിഐയുടെയും നിലപാട്. എന്നാൽ, ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ നിലവിലെ സമിതിയെ പ്രതിസ്ഥാനത്ത് കാണിച്ചതോടെ മാറ്റം അനിവാര്യമായി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സമിതിയെ നിലനിർത്തുന്നത് ശരിയല്ലെന്നാണ് സിപിഐഎം വിലയിരുത്തൽ.

Also Read

More Stories from this section

family-dental
witywide