‘ബഹനാന്റെ നടപ്പുകൾ’; ജോയി നാലുന്നാക്കലിന്റെ പുസ്തകം പ്രകാശനം ചെയ്തു

ഡാലസ്: എഴുത്തുക്കാരൻ ജോയി നാലുന്നാക്കലിന്റെ ‘ ബഹനാന്റെ നടപ്പുകൾ ’എന്ന പുസ്തകം കേരള അസോസിയേഷൻ ഓഫ് ഡാലസ് ലൈബ്രറിയിൽ വച്ച് പ്രകാശനം ചെയ്തു. ഒരു ദേശത്തിന്റ സംസ്കാരവും ചരിത്രവും വർത്തമാനവും ജീവിതവും ഇടകലരുന്ന അതീവ സുന്ദരമായ നോവലാണ് പ്രകാശനം ചെയ്തത്. അസോസിയേഷൻ ട്രഷററും മുൻ ലൈബ്രറിയനുമായ ഫ്രാൻസിസ് എ തോട്ടത്തിൽ എഴുത്തുക്കാരനിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.

എഴുത്തുകാരൻ ജോയി നാലുന്നാക്കൽ പുസ്തക വിവരണം നടത്തി.ഐ സി ഇ സി സെക്രട്ടറി ജേക്കബ് സൈമൺ അധ്യക്ഷത വഹിച്ചു ആശംസ പ്രസംഗം നടത്തി. അസോസിയേഷൻ അംഗമായ സുചൻ ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി അനശ്വരം മാമ്പിള്ളി നന്ദി പറഞ്ഞു.

More Stories from this section

family-dental
witywide