
ചെന്നൈ: ചന്ദ്രയാൻ ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായ പ്രൊപ്പൽഷൻ മൊഡ്യൂൾ – ലാൻഡര്‍ വിജയകരമായി വേര്‍പിരിഞ്ഞു. ചന്ദ്രനില്‍ ഇറങ്ങാനുള്ള തയാറെടുപ്പുകളും ലാന്‍ഡര്‍ ആരംഭിച്ചു. ഡീബൂസ്റ്റിങ്(വേഗം കുറച്ചു താഴേക്ക് ഇറങ്ങാനുള്ള ആദ്യപടി) നാളെ 4 മണിക്കു നടക്കുമെന്ന് ഇസ്റോ അറിയിച്ചു. 33 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനെ വിട്ട് ലാന്‍ഡര്‍ തനിയെ ചന്ദ്രനിലേക്ക് യാത്ര തുടങ്ങിയത്. 23 നു വൈകിട്ട് 5.47ന് ലാന്‍ഡര്‍ ഇറങ്ങുമെന്നാണ് കണക്കുകൂട്ടല്‍. തുടര്‍ന്ന് ലാന്‍ഡറില്‍നിന്ന് റാംപ് തുറന്ന് റോവര്‍ പുറത്തിറങ്ങും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കാന്‍ റോവറിനു കഴിയും.
..
Tags: