ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു ; 5 കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് ദാരുണാന്ത്യം

അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 5 കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് ദാരുണാന്ത്യം. അനന്ത്‌നാഗ് ജില്ലയ്ക്ക് സമീപം സിംതാന്‍-കോകെര്‍നാഗ് റോഡില്‍ നിന്നും വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മദ്വ കിഷ്ത്വറില്‍ നിന്ന് വരികയായിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

കേന്ദ്രഭരണ പ്രദേശമായ രജൗരി, റിയാസി ജില്ലകളില്‍ കഴിഞ്ഞ ദിവസം രണ്ട് വ്യത്യസ്ത റോഡപകടങ്ങളില്‍ ആറ് പേര്‍ മരിച്ചതിനു പിന്നാലെയാണ് ഇന്നത്തെ അപകടം.

Also Read

More Stories from this section

family-dental
witywide