പതല്‍കോട്ട് എക്‌സ്പ്രസില്‍ തീപിടിത്തം; ഒരു കോച്ച് പൂര്‍ണമായി കത്തി നശിച്ചു

ന്യൂഡല്‍ഹി: ആഗ്രയില്‍ പതല്‍കോട്ട് എക്‌സ്പ്രസില്‍ തീപിടിത്തം. തീ പടര്‍ന്ന് പിടിച്ചതിനെത്തുടര്‍ന്ന് ഒരു കോച്ച് പൂര്‍ണമായി കത്തിനശിച്ചു. ആളപായമില്ല. തീപിടുത്തമുണ്ടായതിനു പിന്നാലെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കാന്‍ സാധിച്ചതിനെത്തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. സംഭവം നടന്നതിന് പിന്നാലെ സമാന്തരമായ ആഗ്രയിലെ ബദായി റെയില്‍വെ സ്റ്റേഷന് സമീപത്തുവെച്ച് ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്.

പഞ്ചാബിലെ ഫിറോസ്പുരില്‍നിന്ന് മധ്യപ്രദേശിലെ ശിവാനിയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. രണ്ട് കോച്ചുകളാണ് അഗ്‌നിക്കിരയായത്. എഞ്ചിനില്‍നിന്നും നാലാമതായുള്ള ജനറല്‍ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതിന് സമീപത്തെ മറ്റൊരു കോച്ചിലേക്കും തീപടരുകയായിരുന്നു. ഒരു കോച്ച് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. കോച്ചില്‍നിന്ന് പുക ഉയര്‍ന്ന ഉടനെ ട്രെയിന്‍ നിര്‍ത്തി കോച്ചുകള്‍ വേര്‍പെടുത്തിയതിനാല്‍ മറ്റ് കോച്ചുകളിലേക്ക് തീ പടര്‍ന്നില്ല.

മറ്റ് കോച്ചുകളിലേക്ക് തീ പടര്‍ന്നില്ല.

More Stories from this section

family-dental
witywide