കസറ റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി, 20 എക്സ്പ്രസ് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

മുംബൈ: മഹാരാഷ്ട്രയിലെ കസറ റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയതായി സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പാളം തെറ്റിയതിനെ തുടര്‍ന്ന് 20 എക്സ്പ്രസ് ട്രെയിനുകളുടെ റൂട്ടുകള്‍ വഴിതിരിച്ചുവിട്ടു. എന്നാല്‍ മറ്റ് നാല് എക്സ്പ്രസ് ട്രെയിനുകളുടെ ഗതാഗതത്തെ ഇത് ബാധിച്ചതായി സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.