പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍ അറസ്റ്റില്‍, ജാമ്യത്തില്‍ വിട്ടു

കൊച്ചി; മോണ്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണിനെ അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. കേസിലെ നാലാം പ്രതിയായ ലക്ഷ്മണ്‍ സസ്പെന്‍ഷനിലായിരുന്നു. പിന്നീട് സര്‍വീസില്‍ തിരികെ കയറി. സര്‍വീസിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരെ അറസ്റ്റ് വിവരം രേഖാമൂലം അറിയിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനായി രണ്ടു തവണ നോട്ടിസ് അയച്ചിട്ടും ലക്ഷ്ണ്‍ ഇതുവരെ ഇഡിക്കു മുന്നില്‍ ഹാജരായിട്ടില്ല.