പശ്ചിമേഷ്യൻ യുദ്ധം: മരണം 3000 കടന്നു, 40 കുഞ്ഞുങ്ങളെ ഹമാസ് വധിച്ചു, കരയുദ്ധത്തിന് ഇസ്രയേല്‍ ഒരുങ്ങുന്നു

ടെല്‍ അവീവ്: അഞ്ചാം ദിവസത്തിലേക്ക് കടന്ന ഇസ്രയേൽ – പലസ്തീന്‍ യുദ്ധത്തില്‍ ഇരുഭാഗത്തുമായി 3000 മരണം. ഗാസയില്‍ ഇസ്രയേല്‍ ഇന്നലെ രാത്രിയും ആക്രമണം തുടര്‍ന്നു. ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി 40 കുഞ്ഞുങ്ങളെ ഹമാസ് വധിച്ചു. ശിശുക്കളുടെ തലയും ഉടലും വേര്‍പ്പെട്ടനിലയിലായിരുന്നു. ഇത് യുദ്ധമല്ല നീചമായ കൂട്ടക്കൊലയാണ് എന്ന് ഇസ്രയേല്‍ പറഞ്ഞു.

അതിനിടെ ഇന്നലെ സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണമുണ്ടായി. ലബനനുപിന്നാലെ സിറിയയില്‍നിന്ന് ആക്രമണമുണ്ടാകുന്നത് മേഖലയിലെ സ്ഥിതി കൂടുതല്‍ സങ്കിര്‍ണവും ഗൗരവമുള്ളതുമാക്കുന്നു. പിന്നില്‍ ഹിസ്ബുള്ള സംഘമാണ് എന്ന് കരുതുന്നു. എന്നാല്‍ ആക്രമണത്തെ പ്രതിരോധിച്ചു എന്നും പ്രത്യാക്രമണം നടത്തിയെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു.

ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ 1200 പേര്‍ മരിച്ചതായി ജറുസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് 3000 പേര്‍ പരുക്കേറ്റ് ആശുപത്രിയിലുണ്ട്. ഗാസയിലെ മരണ സംഖ്യ ആയിരത്തോട് അടുക്കുന്നു. ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണത്തില്‍ 22 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇസ്രയേലില്‍ പ്രവേശിച്ച ഹമാസ് സായുധ സംഘത്തെ പൂര്‍ണായും ഒഴിപ്പിക്കാന്‍ ഇസ്രയേലിന് ഇതുവരെ കഴിഞ്ഞില്ല. സായുധരായ ഹമാസ് പോരാളികള്‍ വേഷം മാറിയാണ് സഞ്ചരിക്കുന്നത്. പല വീടുകളിലും ഇവര്‍ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ട്. സാധാരണക്കാരുടെ വേഷത്തില്‍ ഉള്ള ഇവരെ കണ്ടെത്തുക ദുഷ്കരമാണ്. ഇത്തരത്തിലുള്ല 9 പേരെ കണ്ടു പിടിച്ച് വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

ഗാസ ഇനി ഒരിക്കലും പഴ. ഗാസ ആയിരിക്കില്ല എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഹമാസിൻ്റെ നിയന്ത്രണത്തില്‍ നിന്ന് ഗാസയെ മോചിപ്പിക്കുകയാണ് ഇസ്രയേലിൻ്റെ ലക്ഷ്യം എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നലെ രാത്രി 70 ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ബോംബിട്ടു. ഉടന്‍ തന്നെ കരയുദ്ധം ആരംഭിക്കുകയാണെന്ന് നെതന്യാഹു അമേരിക്കന്‍ പ്രസിഡൻ്റിനെ അറിയിച്ചു എന്നും അമേരിക്ക അതിന് എതിര്‍പ്പൊന്നും അറിയിച്ചില്ല എന്നും ഇസ്രയേല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആയുധങ്ങള്‍ വഹിച്ചുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇസ്രയേല്‍ തീരത്തോട് അടുക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇസ്രയേല്‍ ഇന്നലെ ഫോണില്‍ വിളിച്ചിരുന്നു. ഇസ്രയേലിനൊപ്പമാണെന്ന് ഇന്ത്യ ഇന്നലെയും വ്യക്തമാക്കിയിരുന്നു.

രാജ്യത്തിനുള്ളില്‍ കയറിയ 1500 ഭീകരവാദികളെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. ഭീകരര്‍ കീഴടക്കിയ എല്ലാ സ്ഥലങ്ങളും ഇസ്രയേല്‍ തിരിച്ചു പിടിച്ചു. രാജ്യത്തിൻ്റെ തെക്കന്‍ അതിര്‍ത്തി പൂര്‍ണമായും ഇസ്രയേല്‍ നിയന്ത്രണത്തിലായി. മുന്നറിയിപ്പ് നൽകാതെ ഇസ്രയേൽ നടത്തുന്ന ഓരോ ആക്രമണങ്ങൾക്കും ബന്ദികളുടെ ജീവൻ പകരം നൽകേണ്ടി വരുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ കഴിയുന്ന മറ്റ് രാജ്യങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോകുകയാണ്. അതിനായി സൈനിക വിമാനങ്ങളും ചാര്‍ട്ടേട് വിമാനങ്ങളും തയാറായിയിരിക്കുകയാണ്.

സംഘർഷമേഖലയിലെ മാനുഷിക സാഹചര്യങ്ങൾ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യുനിസെഫ് മുന്നറിയിപ്പ് നൽകി. കുട്ടികൾക്കും കുടുംബങ്ങൾക്കും ജീവൻരക്ഷാ സേവനങ്ങളും അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനുള്ള സുരക്ഷിത പാതകൾ ഒരുക്കേണ്ടത് ആവശ്യമാണെന്നും യുനിസെഫ് പറഞ്ഞു.

Israel – Palestine conflict; death toll crosses 3000

More Stories from this section

family-dental
witywide