അതൃപ്തിക്ക് വിരാമം: പി.ജെ. ജോസഫിനും മാണി സി. കാപ്പനും കാബിനറ്റ് പദവി; ജോസഫ് കാർഷിക വികസന സമിതി ചെയർമാൻ, മാണി സി. കാപ്പൻ നോർക്ക വൈസ് ചെയർമാൻ

തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിനും മാണി സി. കാപ്പനും കാബിനറ്റ് പദവിയോടെ പുതിയ ചുമതലകൾ നൽകാൻ ധാരണയായി. പി.ജെ. ജോസഫിനെ കാർഷിക വികസന സമിതി ചെയർമാനായും മാണി സി. കാപ്പനെ നോർക്ക വൈസ് ചെയർമാനായുമാണ് നിയമിക്കുക.

കാർഷിക വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയായിരിക്കും പി.ജെ. ജോസഫിന് ലഭിക്കുക. പ്രവാസി മലയാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മാണി സി. കാപ്പൻ നേതൃത്വം നൽകും.

മുന്നണിയിൽ ഇരുവർക്കും അർഹമായ പരിഗണനയോ കാബിനറ്റ് പദവികളോ ലഭിക്കുന്നില്ലെന്ന ആക്ഷേപങ്ങളും അതൃപ്തിയും നിലനിന്നിരുന്നു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കാബിനറ്റ് റാങ്കോടെയുള്ള പുതിയ പദവികൾ നൽകാൻ തീരുമാനമായത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകും.

Cabinet Rank for P.J. Joseph and Mani C. Kappan

More Stories from this section

family-dental
witywide