
കൊച്ചി: ക്രൂസ് കപ്പലുകളെ വരവേല്‍ക്കാന്‍ കേരളത്തിൻ്റെ മനോഹര തീരം ഒരുങ്ങി. 34 അത്യാഡംബര വിദേശ വിനോദ സഞ്ചാര കപ്പലുകളാണ് ഇക്കുറി കൊച്ചിയില്‍ എത്തുന്നത്. 19 ആഭ്യന്തര സര്‍വീസുകളും ഉണ്ട്.
2019 സഞ്ചാരികളും 1377 ജീവനക്കാരുമായി ആദ്യ വിദേശ ക്രൂസ് ഷിപ് സെലിബ്രിറ്റി എഡ്ജ് നവംബര്‍ 18 ന് എത്തും. അടുത്ത വമ്പൻ കപ്പലായ അസമാരാ ജേണി കൊച്ചിയില്‍ എത്തുന്നത് നവംബര്‍ 26 ന്. ഡിസംബര്‍ 7 ന് രണ്ട് ക്രൂസ് സര്‍വീസുകള്‍ എത്തും. സെലിബ്രിറ്റി മില്ലേനിയം, സില്‍വര്‍ സ്പിരിറ്റ് എന്നിവയാണ് അത്.
വിദേശ ക്രൂസ് ലൈനറുകളുടെ ഇഷ്ട ഇടമായ കൊച്ചിയിലേക്ക് ആഭ്യന്തരയാനങ്ങളും എത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇതുവരെ കോര്‍ഡേലിയ ക്രൂസസിൻ്റെ എംപ്രസ് എന്ന കപ്പല്‍ മാത്രമാണ് കൊച്ചിയില്‍ എത്തിയിരുന്നത്. ഇത്തവണ കോസ്റ്റ ക്രൂസിൻ്റെ കോസ്റ്റ സെറീന കൂടി ഇത്തവണ എത്തും. മുംബൈ – ഗോവ – കൊച്ചി റൂട്ടിലാണ് ഇവരുടെയാത്ര. ഇരു കപ്പലുകളും ചേര്‍ന്ന് 19 സര്‍വീസുകള്‍ നടത്തും. കൂടുതല്‍ ആഭ്യന്തര ക്രൂസുകളെ കൊച്ചിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പോര്‍ട്ട് അതോറിറ്റി.