ആഹാ മനോഹരം, പ്രീമിയം വിന്‍റേജ് കാറിൽ ലണ്ടനിൽ നിന്ന് 51 പേർ! കേരളം കാണാനെത്തിയ വിശേഷം പങ്കുവച്ച് മന്ത്രി

കൊച്ചി: ദൈവത്തിന്‍റെ സ്വന്തം നാട് എന്നാണ് കേരളം അറിയിപ്പെടാറുള്ളത്. പ്രകൃതി സൗന്ദര്യം തന്നെയാണ് കേരളത്തിലേക്ക് പലപ്പോഴും സഞ്ചാരികളെ ആകർശിക്കാറുള്ളത്. ഇപ്പോഴിതാ കേരളം കാണാനായി പ്രീമിയം വിന്‍റേജ് മോഡൽ വാഹനങ്ങളിൽ ലണ്ടനിൽ നിന്ന് 51 പേർ എത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരിക്കുകയാണ്. 1980 കളിലെ പോർഷെ, വോൾവോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയർ സിറ്റിസൺ ആയിട്ടുള്ള ലണ്ടൻ നിവാസികൾ കൊച്ചിയിൽ എത്തിയതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് തേക്കടിയിലേക്കും മൂന്നാറിലേക്കും മനോഹരമായ റോഡുകളിലൂടെയായിരുന്നു ഈ സംഘത്തിന്‍റെ യാത്രയെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് റിയാസ് വിവരിച്ചിട്ടുണ്ട്.

https://www.facebook.com/share/v/19TYqNoqZb/?mibextid=WC7FNe

മുഹമ്മദ് റിയാസിന്‍റെ കുറിപ്പ്

നമ്മുടെ കേരളം കാണാൻപ്രീമിയം വിന്‍റേജ് മോഡൽ വാഹനങ്ങളിൽ ലണ്ടനിൽ നിന്നും 51 പേർ1980 കളിലെ പോർഷെ, വോൾവോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയർ സിറ്റിസൺ ആയിട്ടുള്ള ലണ്ടൻ നിവാസികൾ കൊച്ചിയിൽ എത്തിയത്. അവിടെ നിന്നും തേക്കടിയിലേക്കും മൂന്നാറിലേക്കും നമ്മുടെ മനോഹരമായ റോഡുകളിലൂടെ യാത്ര..

More Stories from this section

family-dental
witywide