ഇന്റര്‍ മയാമിക്ക് കന്നിക്കിരീടം, വിജയം മെസ്സിയുടെ തോളിലേറി

നാഷ് വില്‍: മെസിയുടെ മികവിലേറി കുതിച്ച ഇന്റര്‍ മയാമിക്ക് ലീഗ്സ് കപ്പ് കിരീടം. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ളബുകളും മെക്സിക്കന്‍ ക്ളബുകളും ഒന്നിച്ചു മല്‍സരിക്കുന്ന ലീഗ്സ് കപ്പില്‍ കന്നിക്കിരീടം ചൂടിയതിന്റെ സന്തോഷത്തിലാണ് ഇന്റര്‍ മയാമി. നാഷ്വില്‍ ക്ളബിനെതിരെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ 10 -9 നാണ് മയാമിയുടെ ജയം. മെസ്സിയാണ് മയാമിക്കു വേണ്ടി ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ചത്. കഴിഞ്ഞ മാസമാണ് ലയണല്‍ മെസ്സി മയാമി ടീമിലെത്തിയത്. 7 മല്‍സരങ്ങളില്‍നിന്ന് 10 ഗോള്‍ നേടിയ മെസ്സിതന്നെയാണ് ടോപ് സ്കോറര്‍. പ്രശസ്ത ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം ഇന്റര്‍ മയാമി ക്ളബിന്റെ ഉടമകളില്‍ ഒരാളാണ്. എഫ് സി ബാര്‍സിലോനയില്‍ മെസ്സിക്ക് ഒപ്പം കളിച്ച സെര്‍ജിയോ ബുസ്കെറ്റ്സ് ,ജോര്‍ഡി ആല്‍ബ എന്നിവരും മയാമി ടീമിലുണ്ട്. 24ന് യുഎസ് ഓപ്പണ്‍ കപ്പ് സെമിയില്‍ സിന്‍സിനാറ്റിയുമായാണ് മയാമിയുടെ അടുത്ത മല്‍സരം.

More Stories from this section

dental-431-x-127
witywide