കാത്തിരിപ്പു തുടരുന്ന ആരാധകരേ…മെസ്സി ഡിസംബറില്‍ ഇന്ത്യയിലെത്തും, പക്ഷേ കേരളത്തിലേക്കില്ല !

ന്യൂഡല്‍ഹി : ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ വരവിനായി കേരളത്തിലെ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒടുവിലിതാ മെസ്സി ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. അപ്പോഴും കേരള ആരാധകര്‍ക്ക് നിരാശയാണ്. കാരണം അദ്ദഹത്തിന്റെ സന്ദര്‍ശന ഇടങ്ങളില്‍ നിലവില്‍ കേരളം ഇടംപിടിച്ചിട്ടില്ല.

സെലിബ്രിറ്റി ഫുട്ബോള്‍ മത്സരങ്ങളുടെ ഭാഗമാകാനാണ് മെസ്സി ഇന്ത്യയിലെത്തുന്നത്. ഡിസംബര്‍ പതിമൂന്ന് മുതല്‍ പതിനഞ്ചു വരെ നടക്കുന്ന ഗോട്ട് കപ്പിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് നഗരങ്ങള്‍ സന്ദര്‍ശിക്കും. കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ എന്നിവടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ബോളിവുഡ് താരങ്ങളും ക്രിക്കറ്റര്‍മാരും ഫുട്ബോള്‍ താരങ്ങളും അണിനിരക്കുന്ന സെവന്‍സ് ടൂര്‍ണമെന്റാണ് ഗോട്ട് കപ്പ്.

സതാദ്രു ദത്ത എന്ന വ്യക്തിയാണ് മെസ്സിയെ കൊല്‍ക്കത്തയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ മാറഡോണയെയും റൊണാള്‍ഡീന്യോയെയും കൊല്‍ക്കത്തയിലേക്ക് കൊണ്ടുവന്നതും ഇദ്ദേഹമായിരുന്നു. മെസ്സി കളിക്കാനായല്ല എത്തുന്നതെന്നും ഗോട്ട് കപ്പിന് സാക്ഷ്യം വഹിക്കുകയാവും ചെയ്യുകയെന്നുമാണ് വിവരം.

എന്നാല്‍, ഇതു സംബന്ധിച്ച് മെസ്സിയോ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനോ ഔദ്യോഗികമായി വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

Also Read

More Stories from this section

family-dental
witywide