എന്താണ് ടെയില്‍ ഗേറ്റിങ്? സെയ്ഫ് ഡിസ്റ്റന്‍സില്‍ വണ്ടിയോടിക്കാന്‍ ത്രീ സെക്കന്‍ഡ് റൂളുമായി എംവിഡി

തിരുവനന്തപുരം: എന്താണ് ടെയില്‍ ഗേറ്റിങ്? മോട്ടോര്‍ വാഹന വകുപ്പാണ് സോഷ്യല്‍മീഡിയയില്‍ ഈ ചോദ്യം ചോദിച്ചത്. ഉത്തരവും നല്‍കിയിട്ടുണ്ട്. റോഡില്‍ ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ വളരെ ചേര്‍ന്ന് വണ്ടിയോടിക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. അപകടം ക്ഷണിച്ച് വരുത്തുന്ന പ്രവൃത്തിയാണിത്. എപ്പോഴും ഒരു വാഹനത്തിന് പിറകില്‍ സുരക്ഷിത അകലം പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. തന്റെ വാഹനം പോകുന്ന വേഗതയില്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുമ്പോള്‍ വാഹനം സുരക്ഷിതമായി നില്‍ക്കാന്‍ സാധ്യതയുള്ള ദൂരമാണ് സെയ്ഫ് ഡിസ്റ്റന്‍സ്.

റോഡുകളില്‍ ത്രീ സെക്കന്റ് റൂള്‍ പാലിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.
‘മുന്‍പിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു – സൈന്‍ ബോര്‍ഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോണ്‍ പോസ്റ്റ്, അല്ലെങ്കില്‍ റോഡിലുള്ള മറ്റേതെങ്കിലും മാര്‍ക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കന്റുകള്‍ക്ക് ശേഷമേ നമ്മുടെ വാഹനം ആ പോയിന്റ് കടക്കാന്‍ പാടുള്ളൂ. ഇതാണ് 3 സെക്കന്റ് റൂള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് ഇത് 4 സെക്കന്റ് എങ്കിലും ആവണം.’- മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മോട്ടോര്‍ വാഹന വകുപ്പിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്:

എന്താണ് ‘Tail Gating’ ?
റോഡില്‍ ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ വളരെ ചേര്‍ന്ന് വണ്ടിയോടിക്കുന്നതാണ് Tail gating. ഇത് അത്യന്തം അപകടമുണ്ടാവാന്‍ സാധ്യതയുള്ള പ്രവര്‍ത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകില്‍ ‘Safe Distance ” ഉണ്ട് എന്ന് ഉറപ്പു വരുത്തുക. തന്റെ വാഹനം പോകുന്ന വേഗതയില്‍ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോള്‍ വാഹനം സുരക്ഷിതമായി നില്‍ക്കാന്‍ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിന്റെ വേഗത, ബ്രേയ്ക്കിന്റെ എഫിഷ്യന്‍സി, ടയര്‍ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷന്‍ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

3 സെക്കന്റ് റൂള്‍:
നമ്മുടെ റോഡുകളില്‍ 3 സെക്കന്റ് റൂള്‍ പാലിച്ചാല്‍ നമുക്ക് ‘Safe Distance’ ല്‍ വാഹനമോടിക്കാന്‍ കഴിയും.
മുന്‍പിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു – സൈന്‍ ബോര്‍ഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോണ്‍ പോസ്റ്റ്, അല്ലെങ്കില്‍ റോഡിലുള്ള മറ്റേതെങ്കിലും മാര്‍ക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കന്റുകള്‍ക്ക് ശേഷമേ നമ്മുടെ വാഹനം അ പോയിന്റ് കടക്കാന്‍ പാടുള്ളൂ. ഇതാണ് 3 സെക്കന്റ് റൂള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് ഇത് 4 സെക്കന്റെങ്കിലും ആവണം.

More Stories from this section

family-dental
witywide