
ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹില്‍ ജൂലൈ 31ന് നടന്ന വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളിലൊരാളായ ബിട്ടു ബജ്റംഗിയെന്ന രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോരക്ഷ ബജ്റംഗ് ഫോഴ്സ് എന്ന സംഘടനയുടെ പ്രസിഡന്റാണ് ഇയാള്‍. കലാപത്തിനു തുടക്കമിട്ട വിഎച്ച്പി ഘോഷയാത്രയ്ക്കിടെ ഇയാളും സംഘവും ആയുധങ്ങള്‍ ഉയര്‍ത്തിക്കാട്ടി വെല്ലുവിളി നടത്തിയിരുന്നു. ഈ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് മുമ്പ് തന്നെ ഇയാള്‍ക്കെതിരെ മറ്റൊരു കേസ് ഉണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും