ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കൃത്യമായി രക്തയോട്ടം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. രക്തചംക്രമണം വർധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണ പദാർഥങ്ങളെ കുറിച്ച് ന്യൂട്രീഷനിസ്റ്റ് ലോവ്‌നീത് ബത്ര തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നത് ശ്രദ്ധിക്കാം:
മാതളനാരങ്ങ
മാതളനാരങ്ങ പോളിഫെനോള്‍ ആന്റിഓക്സിഡന്റുകളാലും നൈട്രേറ്റുകളാലും സമ്പന്നമാണ്. ശരീരത്തിലെ രക്തധമനികളെ വികസിപ്പിക്കുന്ന വാസോഡൈലേറ്ററുകളായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. മാതളനാരങ്ങ ജ്യൂസായോ, പഴമായോ, സപ്ലിമെന്റായോ കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് ഗുണം ചെയ്യും.
ബീറ്റ്റൂട്ട്
നമ്മുടെ ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ അതിപ്രധാനമാണ് ബീറ്റ്റൂട്ട്. നൈട്രേറ്റുകളുടെ പ്രധാന ഉറവിടമാണ് ബീറ്റ്റൂട്ടുകള്‍. നൈട്രേറ്റുകള്‍ നമ്മുടെ ശരീരത്തിലെത്തിയാല്‍ നൈട്രിക് ഓക് സൈഡായി മാറും. നൈട്രിക് ഓക്സൈഡ് നമ്മുടെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും അതുവഴി മെച്ചപ്പെട്ട രക്തചംക്രമണം സാധ്യമാക്കുകയും ചെയ്യും.
ചീര, കെയ്ൽ
ഇലക്കറികളില്‍ അവശ്യപോഷകങ്ങള്‍ മാത്രമല്ല, നൈട്രേറ്റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഇലക്കറികളും സ്ഥിരമായി കഴിക്കാന്‍ ശ്രദ്ധിക്കണം.
വെളുത്തുള്ളി
വെളുത്തുള്ളിയില്‍ ‘അലിസിന്‍’ ഉള്‍പ്പെടെയുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ചുവന്ന ഉള്ളിയും ഇക്കാര്യത്തില്‍ ഫലപ്രദമാണ്. ചുവന്ന ഉള്ളിയിലെ ഫഌവനോയിഡ് ആന്റിഓക്സിഡന്റുകള്‍ രക്തചംക്രമണത്തെ പിന്തുണയ്ക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം രക്തക്കുഴലുകളെ വികസിക്കാന്‍ സഹായിക്കുകയും ചെയ്യും.
കറുവപ്പട്ട
നമ്മുടെ രക്തക്കുഴലുകളെ ഓക്സിഡേറ്റീവ് സമ്മര്‍ദത്തില്‍നിന്ന് സംരക്ഷിക്കുകയും അവയുടെ ആരോഗ്യം നിലനിലനിര്‍ത്തോുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണപദാര്‍ഥമാണ് കറുവപ്പട്ട. ഭക്ഷണത്തിന് സുഗന്ധം പകരാന്‍ മാത്രമല്ല, രക്തചംക്രമണത്തെ മെച്ചപ്പെടുത്താനുള്ള രുചികരമായ മാര്‍ഗമായിക്കൂടി കറുവപ്പട്ടയെ ഇനിമുതല്‍ ഉപയോഗിക്കാം. കാപ്പിയിലും മറ്റും കറുവപ്പട്ട ചേര്‍ക്കുന്നത് നല്ലതാണ്.