റോക്ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ പള്ളിയില്‍ പരിശുദ്ധ മറിയത്തിന്റെ തിരുനാള്‍

കുര്യന്‍ ചാലുപറമ്പില്‍

ന്യൂയോര്‍ക്ക്: റോക് ലന്‍ഡിലുള്ള സെൻറ് . മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ (46 conklin ave Haverstraw NY ) പരി .കന്യാമറിയതിന്റെ ജനന തിരുന്നാള്‍ ഭക്തിനിർഭരമായി കൊണ്ടാടുന്നു .

ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാര്‍. അവർക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങൾ സജീവമായി പങ്കെടുക്കും.

3ന് മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോ ഉണ്ടായിരിക്കും അന്നുമുതൽ മുതൽ 7 വരെ ലദീഞ്ഞും കുർബാനയും ദേവാലയത്തിൽ നടക്കുന്നു. 8 വെള്ളിയാഴ്ച ഇടവക വികാരി ഫാ .ഡോ . ബിബി തറയിൽ തിരുന്നാളിന്റെ കൊടിയുയർത്തും തുടർന്ന് കുര്‍ബാനയും (മലങ്കര റീത്ത് ) കുടുംബ നവീകരണ ധ്യാനവും ഫാ. വിൻസെന്റ് ജോർജ് പൂന്നന്താനത്ത്‌ കാർമ്മികത്വത്തിൽ ഉണ്ടായിരിക്കും. 9 ശനിയാഴ്ച വൈകിട്ട് 5 ന് ഫാ .ജോസ് ആദോപ്പിള്ളിയിലിന്റെ കാര്‍മികത്വത്തില്‍ കുർബ്ബാന(ഇംഗ്ലീഷ്). തുടർന്നു 8 മണിക്ക ഇടവക ദിന കലാ സന്ധ്യയുടെ ഉദ്ഘാടനം ഇന്ത്യൻ എംബസി ന്യൂയോർക്കിലെ കമ്മ്യൂണിറ്റി അഫേയർസ് കോൺസൽ എ .കെ വിജയ കൃഷ്‌ണൻ നിർവഹിക്കും. 10 ഞായറാഴ്ച ആഘോഷമായ തിരുനാള്‍ റാസ . തുടർന്ന് ഫാ .ജോൺസൻ മൂലക്കാട്ടിന്റെ തിരുനാള്‍ സന്ദേശം, ആഘോഷമായ പ്രദക്ഷണം തുടർന്ന് പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം, സ്‌നേഹവിരുന്നോടെ തിരുന്നാൾ സമാപനം. വിവരങ്ങൾക്ക് ഫോണ്‍ – ഇടവക വികാരി ഫാ. ബിബിതറയിൽ 773 943 2290, സിബി മണലേൽ 845 825 7883 , ജോസഫ് കീഴങ്ങാട്ട് 8456716677 സഞ്ചു കൊല്ലരെട്ട് 914 268 8866.