റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ പള്ളിയില്‍ പരിശുദ്ധ മറിയത്തിന്റെ തിരുനാള്‍: ആദ്യദിനം ഭക്തിസാന്ദ്രം

കുര്യന്‍ ചാലുപറമ്പില്‍

ന്യൂയോർക്:റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാളിന്റെ ആദ്യദിനം ഗംഭീരമായി. സെമിത്തേരി വെഞ്ചിരിപ്പിനും വി കുർബാനക്കും ശേഷം നവീകരിച്ച പള്ളിമേടയുടെ വെഞ്ചിരിപ്പും തുടർന്ന് നടന്ന മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോയും ആദ്യ ദിനം ഭക്തി നിര്‍ഭരമാക്കി .

മികച്ച രീതിയിൽ കന്യാമറിയത്തിന്റെ 11 പ്രത്യക്ഷീകരണങ്ങൾ അവതരിപ്പിച്ചത് അത്ഭുതപ്പെടുത്തി. ലൂർദ് മാതാവിനെ അവതരിപ്പിച്ചത് പ്രിയ മൂലേപ്പറമ്പിൽ ,ഫാത്തിമ മാതാവ് -രമ്യ കട്ടപ്പുറം,ലാസലറ്റ്‌ മാതാവ് -ജാൻസി തറത്തട്ടേൽ ,കർമ്മല മാതാവ് -ജോൺസി പുളിയനാൽ ,ദൈവ മാതാവ് -സോഫി കോയിത്തറ , വേളാങ്കണ്ണി മാതാവ് -റിയ മേക്കാട്ടേൽ ,അത്ഭുത കാശുരൂപത്തിന്റെ മാതാവ് -ഹന്നാ പുളിയനാൽ,കൃപയുടെ മാതാവ് -ബിൻസി ചെരുവിൽ ,തിരുഹൃദയ നാഥ -ജെസ്സി ചാമക്കാല ,റോസാ മിസ്റ്റിക്കാ മാതാവ് -മേരി കട്ടപ്പുറം, ഗാഡ ലൂപ്പെ മാതാവ് -ജൂലി വാഴമല എന്നി ഇടവകയിലെ വനിതകൾ മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോ അവതരിപ്പിച്ചത് തിരുന്നാളിന്റെ ആദ്യദിനം ഭക്തി നിർഭരമാക്കി… ട്രസ്റ്റീമാരായ ജോസഫ് കീഴങ്ങാട്ട് , സിബി മണലേൽ എന്നിവർ തിരുന്നാളിന്റെ ആദ്യ ദിന പ്രോഗ്രാമുകൾക്കു നേതൃത്വം കൊടുത്തു.. കൂടുതൽ വിവരങ്ങൾക്ക്
വികാരി .ഫാ ഡോ: ബിബി തറയിൽ -773 943 2290