ഗാസയിൽ വീണ്ടും യുദ്ധം; വെടിനിർത്തൽ നീട്ടാതെ ഇസ്രയേൽ

ഗാസയിൽ ഏഴു ദിവസമായി തുടരുന്ന വെടിനിര്‍ത്തൽ അവസാനിച്ചു .ഗാസയ്ക്ക് മേല്‍ ഹമാസിന് എതിരെ നടത്തിവന്നിരുന്ന സൈനിക നീക്കം പുനരാരംഭിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. തങ്ങളുടെ മേഖലയിലേക്ക് കടന്നുകയറി ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിശദീകരിച്ചാണ് ഇസ്രയേല്‍ നടപടി.

ആക്രമണം പുനഃരാരംഭിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ വടക്കന്‍ ഗാസയില്‍ വ്യോമാക്രമണം ആരംഭിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലും വടക്കന്‍ ഗാസയിലും പലസ്തീനിലെ സായുധ സംഘങ്ങളും ഇസ്രയേലി സായുധ സംഘങ്ങളും തമ്മില്‍ ഏറ്റമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗാസ മുനമ്പില്‍ ഇസ്രയേലി ടാങ്കറുകള്‍ നുസേറത്തിലെയും ബുറേജിയിലേയും അഭയാര്‍ത്ഥി ക്യാമ്പുകളുടെയും സമീപത്ത് ഷെല്ലാക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ നീട്ടാനുള്ള സമയപരിധി ഇന്നത്തോട് കുടി അവസാനിച്ചിരുന്നു. നാല് ദിവസത്തേയ്ക്കായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്നീട് ഏഴ് ദിവസത്തേയ്ക്ക് നീട്ടുകയായിരുന്നു. ഖത്തറില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായിട്ടായിരുന്നു വെടിനിര്‍ത്തല്‍ മൂന്ന് തവണയായി നീട്ടിയത്.

വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ 110 പേരെ മോചിപ്പിച്ചിരുന്നു. ഇസ്രയേല്‍ 240 പേരെയാണ് ഇക്കാലയളവില്‍ മോചിപ്പിച്ചത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേല്‍ മേഖലയിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 14,800 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പലസ്തീന്‍ അധികൃതര്‍ പങ്കുവയ്ക്കുന്ന വിവരം. ഇതില്‍ ആറായിരത്തോളം കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.

truce is over,, war resumed

More Stories from this section

family-dental
witywide