‘നീതി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹികളായി’; ഖേല്‍ രത്ന പുരസ്‌കാരം റോഡിലുപേക്ഷിച്ച് വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ മെഡല്‍ നേടുമ്പോള്‍ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും അവര്‍ നീതി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചതിനു പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഖേല്‍രത്ന പുരസ്‌കാരവും അര്‍ജുന അവാര്‍ഡും മടക്കി നല്‍കി.

അര്‍ജുന അവാര്‍ഡ് ഫലകം കര്‍ത്തവ്യപഥില്‍ വച്ച് വിനേഷ് മടങ്ങി. ഖേല്‍ രത്‌ന പുരസ്‌കാരവും റോഡില്‍ വച്ചു. രാജ്യം നല്‍കിയ ഖേല്‍രത്നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്രിജ് ഭൂഷന്റെ വിശ്വസ്തര്‍ തന്നെ ഗുസ്തി ഫെഡറേഷന്‍ തലപ്പത്തെത്തിയതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചതും ബജ്രങ് പൂനിയും വിരേന്ദറും പത്മശ്രീ തിരികെ നല്‍കിയതും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിനേഷ് ഫോഗട്ട് അവാര്‍ഡുകള്‍ തിരികെ നല്‍കിയിരിക്കുന്നത്. ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ കായിക താരങ്ങള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ താരങ്ങള്‍ പ്രതിഷേധിക്കുകയാണ്.

More Stories from this section

family-dental
witywide