ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങൾ വകവെക്കാതെ ലൈംഗിക പീഡന കേസിൽ വിചാരണ നേരിടുന്ന ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷന്റെ മുൻ പ്രസിഡന്റും മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരണ്സിംഗ് വീണ്ടും രംഗത്ത്. റെസ്‌ലിംഗ് ലീഗ് ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി അദ്ദേഹം പങ്കെടുത്തു. തനിക്കു ലീഗിൽ പങ്കില്ലെന്നും ഞാൻ കായികപ്രേമിയും ഗുസ്തിപ്രേമിയുമാണ്. ഗുസ്തി താരങ്ങൾ തന്നെയാണ് ലീഗ് പുനരാരംഭിക്കാൻ ആവശ്യപ്പെട്ടതെന്നും ചടങ്ങിൽ എന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
അദ്ദേഹത്തോടൊപ്പം നിലവിലെ ഫെഡറേഷൻ പ്രസിഡന്റായ സഞ്ജയ് സിംഗ് ഉൾപ്പെടെ അധികാരികളും പങ്കെടുത്തു. ബ്രിജ് ഭൂഷണിന്റെ മകനും കെയ്‌സർഗഞ്ച് എംപിയുമായ കരൺ ഭൂഷണും മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ പ്രോ റെസ്‌ലിംഗ് ലീഗ് (PWL) പുനരാരംഭിച്ചതായി ഫെഡറേഷൻ പ്രഖ്യാപിച്ചു. 2015-ൽ ആരംഭിച്ച ലീഗ് പണംക്കുറവും പാൻഡെമിക്കും കാരണം 2019-ൽ നിർത്തിയിരുന്നു.
2023-ൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ തുടങ്ങിയ പ്രമുഖ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷൺ ശരണ്സിംഗിനെതിരെ ലൈംഗിക പീഡന പരാതികൾ ഉന്നയിക്കുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ജന്തർമന്തറിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ജൂൺ 2023-ൽ 1,500 പേജുകളുള്ള ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നു. ലൈംഗിക പീഡനക്കേസുകളിൽ ബ്രിജ് ഭൂഷൺ ഇപ്പോൾ ഡൽഹി കോടതിയിൽ വിചാരണ നേരിടുകയാണ്. 2024 ജൂലൈയിൽ വിചാരണ ആരംഭിച്ചെങ്കിലും ഇപ്പോഴും അത് തുടരുകയാണ്.
അതേസമയം, ദേശീയ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റായി മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തൻ തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഗുസ്‌തി താരം ബജ്‌രംഗ് പുനിയ പത്മശ്രീ തിരിച്ചു നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയക്കുകയും പിന്നാലെ പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപേക്ഷിക്കുകയുമായിരുന്നു. പുനിയയെ തടഞ്ഞുവച്ച് പിന്തിരിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അദ്ദേഹം പത്മശ്രീ തിരിച്ചു നൽകി.
ഫെഡറേഷൻ്റെ പുതിയ അധ്യക്ഷനായ സഞ്ജയ് സിംഗ് ലൈംഗികാരോപണം നേരിടുന്ന ബിജെപി എം.പി. കൂടിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൻ്റെ ബിസിനസ് പങ്കാളിയും അനുയായിയുമാണ്.
Brij Bhushan, accused of sexual harassment, is the guest of honor at the inaugural ceremony of the wrestling league









