സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കോഴിക്കോട്ട് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു, സുഹൃത്ത് അറസ്റ്റില്‍

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച സംഭവമാണ് കോഴിക്കോട് ഉണ്ടായിരിക്കുന്നത്. കണ്ണൂര്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായത്. സംഭവത്തില്‍ കണ്ണൂര്‍ മുണ്ടയാട് സ്വദേശി അഫ്സീനയെ പൊലീസ് അറസ്റ്റ് ചെയ്തു.

സിനിമയില്‍ അവസരം വാങ്ങി നല്‍കാമെന്ന് പറ‍ഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ളാറ്റിലേക്ക് കൊണ്ടുപോയാണ് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കിയത്. യുവതിയുമായി സൗഹൃദത്തിലായ അഫ്സീനയാണ് പെണ്‍കുട്ടിയെ ഫ്ളാറ്റില്‍ എത്തിച്ചത്. പിന്നീട് അവിടെയുണ്ടായിരുന്നവര്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം യുവതിയെ ബലാല്‍സംഗം ചെയ്തതിന് പൊലീസില്‍ കേസുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഫ്സീന പ്രതികളില്‍ നിന്ന് പണം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതികള്‍ വഴങ്ങാതെ വന്നപ്പോള്‍ ഇരയെയും കൂട്ടി അഫ്സീന തന്നെയാണ് പൊലീസിനെ സമീപിച്ചത്. പ്രതികളായ അബൂബക്കര്‍, സെയ്തലവി എന്നിവരെ കുടകിലെ റിസോര്‍ട്ടില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് എല്ലാറ്റിനും പിന്നിലെ പ്രധാന കണ്ണി പെണ്‍കുട്ടിയുടെ സുഹൃത്തായ അഫ്സീനയാണെന്ന് പൊലീസിന് ബോധ്യമായത്. അഫ്സീനയുടെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Women gang-raped in Kozhikode

More Stories from this section

dental-431-x-127
witywide