മെംഫിസ് സിറ്റി പാർക്കിൽ പാർട്ടിക്കിടെ കൂട്ടവെടിവയ്പ്: 2 പേർ കൊല്ലപ്പെട്ടു, 6 പേർക്ക് പരുക്ക്

ശനിയാഴ്ച രാത്രി മെംഫിസ് സിറ്റി പാർക്കിൽ നടന്ന  ഒരു പാർട്ടിക്കിടെ ഉണ്ടായ വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് വെടിയേറ്റിരുന്നു, അതിൽ രണ്ടു പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു, ഓരാളുടെ നില ഗുരുതരമാണ്. പരുക്കുകളോടെ 6 പേരും ആശുപത്രിയിൽ ചികിൽസയിലാണ്.

രാത്രി ഏഴരയോടെ പൊലീസിന് അക്രമം സംബന്ധിച്ച് അറിയിപ്പ് കിട്ടിയതായി  വാർത്താ സമ്മേളനത്തിൽ മെംഫിസ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ചീഫ് സെറിലിൻ ഡേവിസ് പറഞ്ഞു. അനുമതി ഇല്ലാതെ നടത്തിയ പാർട്ടിയായിരുന്നു ഇത്. 

 ഓറഞ്ച് മൗണ്ട് പാർക്കിലെ ഒരു ബ്ലോക്ക് പാർട്ടിയിലാണ് വെടിവയ്പ്പ് നടന്നത്, അതിൽ 200 മുതൽ 300 വരെ ആളുകൾ  പങ്കെടുത്തവരുണ്ടെന്ന് ഡേവിസ് പറഞ്ഞു. രണ്ടുപേർ വെടിയുതിർത്തതായി കരുതുന്നു.  തുടർ അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഡേവിസ് പറഞ്ഞു. ഇതുവരെ  അറസ്റ്റുണ്ടായില്ല.

2 men shot dead in a party at Memphis

More Stories from this section

dental-431-x-127
witywide