പലസ്തീൻ അനുകൂല പ്രക്ഷോഭം; വെർജീനിയ സർവകലാശാലയിൽ 25 പേർ അറസ്റ്റിൽ

വെർജീനിയ സർവകലാശാലയിൽ അതിക്രമിച്ച് കയറിയതിന് ഇരുപത്തിയഞ്ച് പേരെ ശനിയാഴ്ച പൊലീസ്അറസ്റ്റ് ചെയ്തു, ക്യാമ്പസിൽ നിന്ന് സമരപന്തൽ നീക്കം ചെയ്യാൻ വിസമ്മതിച്ച പലസ്തീൻ അനുകൂല പ്രക്ഷോഭകരുമായി പൊലീസ് ഏറ്റുമുട്ടിയതിനെ തുടർന്ന് സർവകലാശാലയിലേക്ക് അതിക്രമിച്ചതിനായിരുന്നു അറസ്റ്റ്. അതേസമയം മിഷിഗൺ സർവകലാശാലയിലെ പ്രകടനക്കാർ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും സന്ദേശങ്ങളും ആലപിക്കുകയും സമാധാന പതാക വാനിലുയർത്തകയും ചെയ്തു.

വെർജീനിയയിൽ, വിദ്യാർത്ഥി പ്രകടനക്കാർ ചൊവ്വാഴ്ച സ്കൂൾ ചാപ്പലിന് പുറത്തുള്ള ഒരു പുൽത്തകിടിയിൽ ചെറിയ തോതിലായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ശനിയാഴ്ച കനത്ത പൊലീസ് കാവലിലായിരുന്നു ക്യാംപസ്. പ്രതിഷേധക്കാർ “ഫ്രീ പാലസ്തീൻ” എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. പ്രദേശത്ത് നിയമവിരുദ്ധമായ സമ്മേളനമാണ് നടക്കുന്നത് എന്ന് യൂണിവേഴ്സിറ്റി പോലീസ് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ അറിയിച്ചു. അതിനു ശേഷമാണ് പൊലീസ് ക്യംപസിനകത്തേക്ക് പ്രവേശിച്ചത്. അവർ കുട്ടികളെ നിലത്തേക്ക് തള്ളിയിടുകയും ചില രാസവസ്തുക്കൾ സ്പ്രേ ചെയ്യുകയും ചെയ്തതായി ഒരു അധ്യാപകൻ പറഞ്ഞു. സർവകലാശാല നിയമത്തിന് വിരുദ്ധമായി സ്ഥാപിച്ച സമരപന്തലുകൾ നീക്കം ചെയ്യാൻ വിസമ്മതിച്ചതിനാലാണ് പൊലീസ് നടപടിയുണ്ടായതെന്ന് സർവകലാശാല വ്യക്തമാക്കി.

യുഎസിലെ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ, 47 ക്യാംപസുകളിലായി ഏതാണ്ട് 2400 പേർ അറസ്റ്റിലായിട്ടുണ്ട്. യുഎസിലെ വിദ്യാർഥി പ്രക്ഷോഭം ലോകം മുഴുവനുമുള്ള സർവകലാശാല ക്യാംപസുകളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയുണ്ട്.

25 people Arrested In Virginia University Campus

More Stories from this section

dental-431-x-127
witywide