
രാജ്യാന്തര ലഹരി കടത്ത് സംഘത്തിന്റെ കണ്ണികളായ 3 ഇന്ത്യക്കാരെ കാനഡയിൽ പിടികൂടി. 10 പേരടങ്ങുന്ന സംഘത്തെയാണ് യുഎസ്- കനേഡിയൻ ഓപ്പറേഷനിൽ പിടികൂടിയത്. മെക്സിക്കോയിൽ നിന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്ക് ലഹരി മരുന്ന് കടത്തുന്ന വലിയ ശ്യംഖലയിലെ കണ്ണികളാണ് ഇവരെന്ന് അധികൃതർ വ്യക്തമാക്കി.
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും സംയുക്ത ഓപ്പറേഷനെ തുടർന്ന് ബ്രാംപ്ടണിൽ നിന്നുള്ള ആയുഷ് ശർമ്മ (25), ഗുരമൃത് സിദ്ധു (60), കാൽഗറിയിൽ നിന്നുള്ള ശുഭം കുമാർ (29) എന്നിവരെ അറസ്റ്റ് ചെയ്തു.
മെക്സിക്കോയിലെ മയക്കുമരുന്ന് വിതരണക്കാർ, ലോസ് ഏഞ്ചൽസിലെ മയക്കുമരുന്ന് വിതരണക്കാർ, ബ്രോക്കർമാർ, കനേഡിയൻ ട്രക്ക് ഡ്രൈവർമാർ, കാനഡയിലേക്ക് മയക്കുമരുന്ന് കയറ്റുമതി ചെയ്യുന്ന ഒരു ശൃംഖല, കൂടാതെ മോൺട്രിയലിലെ ഇറ്റാലിയൻ മാഫിയ എന്നിങ്ങനെ പല രാജ്യങ്ങൾ ഉൾപ്പെട്ട വലിയ ഡീലാണ് പൊലീസ് കണ്ടെത്തിയത്.
ലോസ് ഏഞ്ചൽസിലേക്ക് ചെറിയ കാലത്തേക്ക് യാത്ര ചെയ്യുന്ന കനേഡിയിലെ ചെറുകിട വിതരണക്കാരെ സംഘം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കാനഡയിലേക്ക് പോകുന്ന ട്രക്കുകൾ ഉപയോഗിച്ച് കൊക്കെയ്ൻ, മെത്താംഫെറ്റാമൈൻ എന്നിവയുടെ കയറ്റുമതിയും വിതരണവും ഏകോപിപിച്ചിരുന്നത് ഇത്തരക്കാരാണ്.
3 Indian Men Among 10 People Arrested In Canada For Drugs Trafficking















