
സാന്‍ ഫ്രാന്‍സിസ്‌കോ: സാന്‍ ഫ്രാന്‍സിസ്‌കോ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 5 വയസുകാരിയെ ആക്രമിച്ച ചെന്നായ്ക്കളെ വെടിവെച്ചുകൊന്നു. വന്യജീവി ഉദ്യോഗസ്ഥരാണ് മൂന്ന് ചെന്നായ്ക്കളെ വെടിവച്ചു കൊന്നത്. രണ്ട് ചെന്നായ്ക്കളെ ശനിയാഴ്ചയും ഒരെണ്ണത്തിനെ ഞായറാഴ്ചയുമാണ് കൊന്നത്.
സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിനുള്ളിലെ പൂന്തോട്ടം സന്ദര്‍ശിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ ചെന്നായ കടിച്ചത്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സതേടി.
ചെന്നായയെക്കണ്ട് പേടിച്ചോടിയ കുട്ടി കാലിടറി വീണപ്പോഴാണ് കടിയേറ്റതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിക്ക് പേവിഷബാധയ്ക്കുള്ള വാക്സിന്‍ നല്‍കിയിട്ടുണ്ട്. ചെന്നായ ആക്രമണത്തെ തുടര്‍ന്ന് അടച്ച ഗാര്‍ഡന്‍ തിങ്കളാഴ്ച വീണ്ടും തുറന്നു.















