
നെബ്രാസ്ക: ഡോക്ടർ മരിണം മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്കാരത്തിന് ഫ്യൂണറൽ ഫോമിലെത്തിച്ച 74കാരി ശ്വാസ്വമെടുത്തു. അമേരിക്കൻ സംസ്ഥാനമായ നെബ്രാസ്കയിലാണ് സംഭവം. ഉടൻ തന്നെ 74കാരിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ആംബുലൻസിൽ വച്ച് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് നെബ്രാസ്കയിലെ പൊലീസ് ചൊവ്വാഴ്ച വിശദമാക്കിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് 74കാരി മരിച്ചതായി വൃദ്ധസദനത്തിലെ ജീവനക്കാർ സ്ഥിരീകരിക്കുന്നത്. പിന്നാലെ തന്നെ 74കാരിയുടെ മൃതദേഹം സംസ്കാരത്തിനായി ഫ്യൂണറൽ ഫോമിലേക്ക് മാറ്റി.
എന്നാൽ 12 മണിയോടെയാണ് മൃതദേഹം ശ്വസിക്കാൻ ശ്രമിക്കുന്നതായി വിശദമാക്കി ഫ്യൂണറൽ ഹോം അധികൃതർ അവശ്യസേനയുടെ സഹായം തേടുന്നത്. ഫ്യൂണറൽ ഹോമിലെ ജീവനക്കാർ 74കാരിക്ക് സിപിആർ അടക്കമുള്ളവ നൽകി ജീവൻ തിരികെ പിടിക്കാനുള്ള ശ്രമങ്ങളും നടത്തി. പിന്നാലെ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെത്തി ‘മൃതദേഹം’ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാൽ ആംബുലൻസിൽ വച്ച് 74കാരി മരണത്തിന് കീഴടങ്ങി.
സംഭവത്തിലെ ദുരൂഹത നീക്കാനായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. അസാധാരണ സംഭവമാണുണ്ടായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 31 വർഷത്തോളമായി ഫ്യൂണറൽ ഹോം നടത്തുന്നുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമെന്നാണ് സംസ്കാര നടപടികൾക്കായി മൃതദേഹം ഏറ്റുവാങ്ങിയ ജീവനക്കാർ പറഞ്ഞു.
74 year old dead woman start breathing just before funeral