
മഹാരാഷ്ട്രയിലെ ബാരാമതിക്ക് വേണ്ടിയുള്ള അഭിമാന പോരാട്ടത്തിൽ അജിത് പവാർ മുന്നിൽ . അദ്ദേഹത്തിൻ്റെ അനന്തരവനും എൻസിപി ശരത് പവാർ പക്ഷം സ്ഥാനാർഥിയുമായ യുഗേന്ദ്ര പവാറിനേക്കാൾ മുന്നിലാണ് അജിത് പവാർ. അജിത് പാവാറിൻ്റെ സഹോദരൻ്റെ മകനാണ് യുഗേന്ദ്ര. അയാളുടെ കന്നി മസരമാണ് ബാരമതിയിലേത്. പവാർ കുടുംബത്തിന്റെ തട്ടകമാണ് ബാരാമതി. അവിടെ നിന്ന് 6 തവണ നിയസഭയിൽ എത്തിയ വ്യക്തിയാണ് അജിത് പവാർ. എന്നാൽ ഇത്തവണ ബാരാമതിയിലെ മൽസരത്തിന് ഒരു പ്രത്യേകതയുണ്ട്. അതിജ് പവാർ മൽസരിക്കുന്നത് സ്വന്തം രാഷ്ട്രീയ ഗുരുവും പിതൃ സഹോദരനുമായ ശരദ് പവാറിൻ്റെ പാർട്ടിക്ക് എതിരെയാണ്. യുഗേന്ദ്ര പവാർ കുടുംബത്തിലെ 4ാം തലമുറക്കാരനാണ്.
ലോക്സഭ തിരഞ്ഞെടുപ്പിൽ അജിത് പാവാറിൻ്റെ ഭാര്യ സുനേത്ര പവാറും ശരദ് പവാറിൻ്റെ മകൾ സുപ്രിയ സുലേയുമാണ് ബരാമതിയിൽ നിന്ന് മൽസരിച്ചത്. ആ പോരാട്ടത്തിൽ സുപ്രിയയ്ക്ക് ഒപ്പമായിരുന്നു ബരാമതി. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു എൻസിപി പിളർന്ന് അജിത് പവാർ പക്ഷം എൻഡിഎ സഖ്യത്തിലേക്ക് ചാഞ്ഞത്. അതിനു ശേഷം യഥാർഥ എൻസിപി താൻ ആണെന്നാണ് അജിത് പവാറിൻ്റെ വാദം. കോടതിയിൽ ഇതു സംബന്ധിച്ച് കേസ് നടക്കുന്നുണ്ട്. കോടതി അത് അംഗീകരിച്ചിട്ടുണ്ട്. വെസ്റ്റേൺ മഹാരാഷ്ട്രയിൽ എൻസിപിയാണ് സ്വാധീനമുള്ള പാർട്ടി. ജനം ഏതു പവാറിന് ഒപ്പമാണ് നിൽക്കുക എന്നത് ഈ തിരഞ്ഞെടുപ്പിൽ വ്യക്തമാകും.
Ajit Pawar Ahead Of Nephew Yugendra Pawar in Baramathi