ഇത് ചരിത്രം! കാലിഫോര്‍ണിയയില്‍ ജഡ്ജിയായി ആന്ധ്രയില്‍ ജനിച്ച ജയ ബാഡിഗ

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ജനിച്ച ജയ ബാഡിഗ യുഎസില്‍ ജഡ്ജിയായി നിയമിതയായി. ഇതോടെ യുഎസില്‍ ജഡ്ജിയായ ആദ്യ തെലുങ്ക് വനിതയായി അവര്‍ ചരിത്രം സൃഷ്ടിച്ചു.

കാലിഫോര്‍ണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പീരിയര്‍ കോടതിയിലാണ് ജയ ബാഡിഗ ജഡ്ജിയായത്. മുമ്പ്, ബാഡിഗ സാക്രമെന്റോ കൗണ്ടി സുപ്പീരിയര്‍ കോടതിയുടെ കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്നു. യുഎസിലെ തെലുങ്ക്, ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ക്ക് ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ് അവരുടെ നിയമനം. ജയ ഒരു സര്‍ട്ടിഫൈഡ് ഫാമിലി ലോ സ്‌പെഷ്യലിസ്റ്റായിരുന്നു. വ്യവസായ പ്രമുഖനും മച്ചിലിപട്ടണം മുന്‍ ലോക്സഭാ എംപിയുമായ ബഡിഗ രാമകൃഷ്ണയുടെ മകളാണിവര്‍.

2009ല്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് ബാര്‍ പരീക്ഷ പാസായതിന് ശേഷമാണ് ജയയുടെ നിയമ ജീവിതം ആരംഭിച്ചത്. കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് കെയര്‍ സര്‍വീസസിലും കാലിഫോര്‍ണിയ ഗവര്‍ണറുടെ ഓഫീസ് ഓഫ് എമര്‍ജന്‍സി സര്‍വീസസിലും അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide